menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'എഫ്‌.സി.ആര്‍.ഐ. രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗം, ലക്ഷ്യം ന്യൂനപക്ഷങ്ങള്‍'

4 0
02.04.2026

ഇന്ത്യയിലെ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ കേരളം വ്യത്യസ്‌തമായ ജനകീയ വികസന മാതൃകയാണ്‌ പിന്തുടരുന്നതെന്നും കേന്ദ്ര അവഗണന മറികടന്നാണ്‌ കേരളത്തില്‍ വികസനമുണ്ടായതെന്നും സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്‌. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അര്‍ഹമായ ധനസഹായം നിഷേധിക്കുന്നുവെന്നും നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. വീണ്ടും അധികാരത്തില്‍ വരുമെന്ന വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.



എന്തുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌.


വീണ്ടും അധികാരത്തില്‍ വരുമെന്ന്‌


പറയുന്നത്‌?



പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌. നാം വാഗ്‌ദാനം ചെയ്‌ത കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പാക്കിയിട്ടുണ്ടോ എന്നതാണ്‌. ആ കാര്യത്തില്‍ എല്‍.ഡി.എഫ്‌. വളരെ നല്ല പ്രകടനമാണു കാഴ്‌ചവച്ചത്‌. ഇത്‌ ഞങ്ങള്‍ പറയുന്നതല്ല, നിരവധി സ്വതന്ത്ര ഏജന്‍സികള്‍ വികസന സൂചികകള്‍ വിലയിരുത്തിയപ്പോള്‍ അവര്‍ തന്നെ അത്‌ ചൂണ്ടിക്കാണിച്ചതാണ്‌.


രണ്ടാമത്തെ കാര്യം, കേരളത്തില്‍ മത സൗഹാര്‍ദം സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിഞ്ഞുവെന്നതാണ്‌. ഇത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളില്‍ മതവും ജാതിയും അടിസ്‌ഥാനമാക്കി വിവേചനം നടക്കുന്ന സാഹചര്യത്തില്‍, കേരളം സൗഹാര്‍ദത്തിന്റെ മാതൃകയായി നിലകൊള്ളുന്നുവെന്നത്‌ ഒരു നേട്ടമാണ്‌. മൂന്നാമത്തെ കാര്യം, പുതിയ ചിന്തകളും നവീന ആശയങ്ങളും ആണ്‌. സംസ്‌ഥാനത്തിന്റെ കഴിവുകളും ശക്‌തികളും ഉപയോഗിച്ച്‌ മുന്നോട്ട്‌ പോകാനുള്ള കഴിവ്‌ നമുക്ക്‌ ഉണ്ട്‌. കേരളത്തിന്റെ സംസ്‌കാരത്തെയും ശക്‌തികളെയും അടിസ്‌ഥാനമാക്കി ഒരു പുതിയ കേരളം രൂപപ്പെടുത്താന്‍ ഇത്‌ സഹായമാകും.



നിലവില്‍ കേരളത്തില്‍ ഭരണവിരുദ്ധ തരംഗം


ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ?



ഇല്ല, ഭരണവിരുദ്ധ തരംഗം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഏതൊരു സര്‍ക്കാരിനും ചില മേഖലകളില്‍ കുറവുകള്‍ ഉണ്ടായിരിക്കാം, പക്ഷേ അത്‌ ഭരണവിരുദ്ധ തരംഗമായി വ്യാഖ്യാനിക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ അവസ്‌ഥ മനസിലാക്കിയിട്ടുണ്ട്‌. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, കേന്ദ്ര സര്‍ക്കാരിന്റെ വിവേചനങ്ങളെ മറികടന്ന്‌ നാം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌ എന്നത്‌ വളരെ പ്രധാനമാണ്‌. ഇപ്പോഴത്തെ ജനപ്രതികരണവും വളരെ അനുകൂലമാണ്‌.


എഫ്‌.സി.ആര്‍.ഐ ബില്ലിനെ എങ്ങനെ കണക്കാക്കുന്നു?



ഇത്‌ ഒരു സാധാരണ നിയമ ഭേദഗതി അല്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗമാണ്‌. മതപരിവര്‍ത്തനം, സ്വത്തവകാശം, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്നതാണ്‌ ഇത്‌. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതാണ്‌. ഇതിനെതിരെ ശക്‌തമായി പ്രതികരിക്കാത്തപക്ഷം ജനാധിപത്യത്തിന്റെ അടിസ്‌ഥാനങ്ങള്‍ തന്നെ ദുര്‍ബലമാകും. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെയും സ്‌ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.




ഇപ്പോള്‍ പാര്‍ട്ടികള്‍ പരസ്‌പരം


ഡീലുകളെ കുറിച്ച്‌ ആരോപണങ്ങള്‍


ഉന്നയിക്കുന്നുണ്ട്‌. ഇതിനെക്കുറിച്ചുള്ള അഭിപ്രായം?



ഇത്തരം ആരോപണങ്ങള്‍ക്ക്‌ എന്ത്‌ അടിസ്‌ഥാനമുണ്ട്‌? കേരളത്തില്‍ എല്‍.ഡി.എഫ്‌. ഒരിക്കലും സമുദായവാദത്തോടോ മതമൗലികതയോടോ ബന്ധപ്പെട്ട ഒരു നയത്തിലും വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ടോ? ആര്‍ക്കും എന്ത്‌ ആരോപണവും ഉന്നയിക്കാം. പക്ഷേ തെളിവ്‌ എന്താണ്‌? ഏത്‌ നയത്തില്‍, ഏത്‌ വികസന വിഷയത്തില്‍, അല്ലെങ്കില്‍ ഏത്‌ നിയമപരമായ കാര്യത്തില്‍ എല്‍.ഡി.എഫ്‌. ഇത്തരത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ട്‌? അതിന്‌ തെളിവ്‌ കാണിക്കണം. ഇത്തരം ആരോപണങ്ങള്‍ എല്ലാം രാഷ്‌ട്രീയപരമാണ്‌. ഞാന്‍ പറഞ്ഞതുപോലെ, ഇവ രാഷ്‌ട്രീയ നീക്കങ്ങളാണ്‌.



വയനാട്‌ ചൂരല്‍മലയില്‍ കോണ്‍ഗ്രസ്‌ 300 വീടുകള്‍


നിര്‍മ്മിക്കുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍


സമാഹരിച്ച തുക വ്യക്‌തമാക്കുന്നില്ലെന്ന വിമര്‍ശനം ഉണ്ടല്ലോ ?



ഇത്‌ പുതിയ കാര്യമല്ല. പല കുടുംബങ്ങളുമായി ഞങ്ങള്‍ നേരിട്ട്‌ ബന്ധപ്പെടുന്നുണ്ട്‌ പ്രത്യേകിച്ച്‌ ദുരന്തത്തില്‍ എല്ലാം നഷ്‌ടപ്പെട്ട കുടുംബങ്ങളുമായി. അവര്‍ക്ക്‌ വേണ്ടി പണം സമാഹരിച്ചു വെന്നു പറയപ്പെട്ട സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, ആ കുടുംബങ്ങളെ നേരിട്ട്‌ കണ്ടപ്പോള്‍ അത്തരം സഹായം ലഭിച്ചിട്ടില്ലെന്ന്‌ മനസിലായി. പണം സമാഹരിച്ചതായി പറയുന്നവര്‍ അതിനെക്കുറിച്ച്‌ വ്യക്‌തത വരുത്തണം. എത്ര പണം സമാഹരിച്ചുവെന്ന്‌ തുറന്നുപറയണം. ഇവിടെ, ഇത്രയും പ്രതികൂല സാഹചര്യങ്ങളില്‍ പോലും എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഒരു ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കുന്നതിനെ അഭിനന്ദിക്കേണ്ട ഒന്നാണ്‌ . ഇന്ത്യയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്തരമൊരു മാതൃക സൃഷ്‌ടിക്കുന്നത്‌ അപൂര്‍വമാണ്‌. മണ്ണിടിച്ചിലില്‍ എല്ലാം നഷ്‌ടപ്പെട്ട ഏകദേശം 400 കുടുംബങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കുന്നത്‌്.



സി.എസ്‌. സുരഭി



© Mangalam