വെറും 38 മിനിറ്റുകൊണ്ട് അവസാനിച്ച ഒരു യുദ്ധം!
യുദ്ധം എന്ന് കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥരാവുന്നവരാണ് ഇന്ന് നമ്മൾ. കാരണം മനുഷ്യൻ തോൽക്കുന്നതല്ലാത്ത ഒരു യുദ്ധവും ആരും ഇതുവരെ ചെയ്തിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തീ നമ്മുടെ അടുക്കളയിൽ വരെ എത്തിക്കഴിഞ്ഞു. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയതോടെ എവിടെ യുദ്ധമുണ്ടായാലും അത് എല്ലാവരേയും ഒരുപോലെ ബാധിക്കുന്നു എന്നതാണ് സത്യം. റഷ്യയും യുക്രൈനും തമ്മിലുള്ളതായാലും അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ളതായാലും പല യുദ്ധങ്ങളും അനിശ്ചിതമായി നീളുകയാണ്. അപ്പോഴാണ് 38 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ഒരു യുദ്ധത്തെ നമ്മൾ ഓർക്കുന്നത്.
കേൾക്കുമ്പോൾത്തന്നെ ഒരു കൗതുകമില്ലേ? എന്നാൽ നാശനഷ്ടങ്ങൾ വളരെ വലിയതായിരുന്നു. 1896-ലാണ് ബ്രിട്ടീഷ് സാമ്രാജ്യവും സൻസിബാർ ദ്വീപും തമ്മിൽ വെറും 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധം നടന്നത്. സൻസിബാർ എന്നത് ടാൻസാനിയക്ക് സമീപമുള്ള മനോഹരമായ ഒരു ദ്വീപായിരുന്നു. ഇന്നത് ടാൻസാനിയയുടെ കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്, ഒരു വിനോദസഞ്ചാര കേന്ദ്രവും. 1890-ൽ ബ്രിട്ടനും ജർമനിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം സാൻസിബാർ ബ്രിട്ടീഷ് സ്വാധീനപ്രദേശമായി അംഗീകരിക്കപ്പെട്ടിരുന്നു. അറബ് വംശജരായ........
