പറക്കുംതളിക: യു.എസ്. റിപ്പോര്‍ട്ട് പറഞ്ഞത്...
പറക്കും തളിക(യു.എസ്.ഒ. - അണ് ഐഡന്റിഫൈഡ് ഒബ്ജക്ട്) സംബന്ധിച്ചുള്ള രഹസ്യരേഖകള്‍ പെന്റഗണ്‍ പുറത്തുവിട്ടു. 161 ഫയലുകള്‍ യു.എസ്. പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കി. രേഖകളില്‍ ഭൂമിയിലെ സാധാരണക്കാരുടെയും ചന്ദ്രനിലെ യാത്രികരുടെയും നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു.
പതിറ്റാണ്ടുകള്‍ വരെ പഴക്കമുള്ള രേഖകള്‍ 'പൊതുജനതാല്പര്യാര്ഥം' പുറത്തുവിടുമെന്ന് ഈ വര്‍ഷം ആദ്യം യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യു.എസില്‍ ചൂടുപിടിച്ചതോടെയാണു പറക്കും തളിക സംബന്ധിച്ചുള്ള വിവരം പുറത്തുവിടാന്‍ സമ്മര്‍ദം ഉയര്‍ന്നത്. സമീപ വര്‍ഷങ്ങളില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പൊതുതാല്‍പ്പര്യം യു.എസില്‍ വര്‍ധിച്ചിട്ടുണ്ട്. ചൊവ്യില് ജീവനു സാധ്യതയുണ്ടെന്ന കണ്ടെത്തല്‍ ആ താല്പര്യം വര്‍ധിപ്പിച്ചു. യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെപ്പോലുള്ളവരുടെ വാക്കുകളും ജനത്തെ സ്വാധീനിച്ചു. 'അന്യഗ്രഹ ജീവികള്‍ യഥാര്‍ത്ഥമാണ്, പക്ഷേ ഞാന്‍ അവരെ കണ്ടിട്ടില്ല'- എന്നാണ് അദ്ദേഹം പറഞ്ഞത്. 2022ല്‍, യു.എഫ്.ഒ. സംബന്ധിച്ച ഹിയറിങ്ങുകള്‍ യു.എസ്. കോണ്‍ഗ്രസ് നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍
161 ഫയലുകളാണു പുറത്തുവിട്ടത്. കൂടുതല്‍ ഫയലുകള്‍ ഉടന്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്.
ഒബാമ പിന്നീട് തന്റെ വാക്കുകള്‍ക്ക് വിശദീകരണം നല്കി. ഭൂമിക്ക് പുറത്ത് ജീവന് ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്നും എന്നാല്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ അതിന് 'യാതൊരു തെളിവും' കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങിയ രേഖകളില്‍ പതിറ്റാണ്ടുകളായി ഡീക്ലാസിഫൈഡ് ചെയ്ത സൈനിക മെമ്മോകള്‍, അപ്പോളോ ചന്ദ്രയാത്രകളില്നിന്നുള്ള റിപ്പോര്‍ട്ടുകള്‍, യു.എഫ്.ഒ. അല്ലെങ്കില്‍........
