ട്രെയിനുകളില്‍ ദുരിതമേറുമ്പോള്‍
പാസഞ്ചര്‍ ട്രെയിനുകളിലടക്കമുള്ള വര്‍ധിച്ച തിരക്കും ദുരിതയാത്രയും വലിയ രീതിയിലാണു ചര്‍ച്ചയായിരിക്കുന്നത്. ദേശീയ, സംസ്‌ഥാന പാതകളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗ്രാമീണ റോഡുകളടക്കം തകര്‍ന്നതും കൂടുതല്‍ ആളുകള്‍ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കാന്‍ കാരണമായി. ഇതാണ് തിരക്ക് ഇത്തരത്തില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. ജനറല്‍ കോച്ചുകളിലും തിരക്കു കൂടിയതോടെ ട്രെയിന്‍ യാത്രികര്‍ നേരിടുന്ന സുരക്ഷാ ഭീഷണി ആശങ്കയായി മാറിയിട്ടുണ്ട്.
ഞായറാഴ്‌ച അവധിക്കുശേഷം തിങ്കളാഴ്‌ച രാവിലെ തൃശൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്കും ആഴ്‌ചാന്ത്യം തിരിച്ചുമാണ് തിരക്ക് ഏറ്റവും കൂടുതല്‍. യാത്രികരുടെ എണ്ണം കണക്കിലെടുത്തു കോച്ചുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ല. എറണാകുളം-ഷൊര്‍ണൂര്‍ മെമു 16 കോച്ചുകളായി വര്‍ധിപ്പിച്ചെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍പോലും 12 കോച്ചുകളാണുള്ളത്. എറണാകുളം-പാലക്കാട് മെമുവില്‍ എട്ടു കോച്ചുകള്‍മാത്രമാണുള്ളത്. ആലപ്പുഴ - കണ്ണൂര്‍ എക്‌സ്‌പ്രസില്‍ കയറിപ്പറ്റാന്‍ യാത്രക്കാര്‍........
© Mangalam
