ഇന്ന് ലോക ജൈവവൈവിധ്യദിനം ജൈവവൈവിധ്യം ഭൂമിയുടെ സംരക്ഷണപ്പുതപ്പ്
എണ്ണിത്തീര്‍ക്കാനാവാത്ത ജൈവവൈവിധ്യങ്ങളുടെ സമൃദ്ധികൊണ്ട് സമലംകൃതവും നിര്‍മിതവുമാണ് ഭൂമി. വിസ്‌മയിപ്പിക്കുന്ന അനവധി ആകൃതി പ്രകൃതികളില്‍ കാഴ്‌ചയ്‌ക്ക് പിടികൊടുക്കാതെ മറഞ്ഞും ഒളിഞ്ഞും കഴിയുന്ന സൂക്ഷ്‌മജീവികള്‍ മുതല്‍ ഭീമാകാര രൂപമുള്ള സസ്യജന്തു ജീവജാലങ്ങള്‍ വരെ ജൈവവൈവിധ്യ ശൃംഖലയില്‍ അണിനിരക്കുന്നു.
കോടാനുകോടി സസ്യ-ജന്തുജീവജാലങ്ങളും അവയുടെ വ്യത്യസ്‌ത ആവാസവ്യവസ്‌ഥകളും ചേര്‍ന്ന് രൂപംകൊള്ളുന്ന സ്വാഭാവിക പ്രതിഭാസത്തെയാണ് ജൈവവൈവിധ്യം എന്നു വിളിക്കുക. ഈ ബൃഹത് ശ്രംഖലയിലെ കണ്ണികളായ സസ്യജാലങ്ങളുടെയും ജന്തുക്കളുടെയും സൂക്ഷ്‌മാണു ജീവികളുടെയും ജൈവവൈവിധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് ജൈവവൈവിധ്യം മനസിലാക്കപ്പെടുക. ഇതുവരെ ഏകദേശം 1.75 ദശലക്ഷം ജീവികളെ ശാസ്‌ത്രജ്‌ഞന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ എത്രയോ മടങ്ങ് ഇനിയും തിരിച്ചറിയപ്പെടാനുണ്ടെന്നാണ് ശാസ്‌ത്രലോകത്തിന്റെ നിഗമനം. മനുഷ്യനടക്കമുള്ള സകലജീവജാലങ്ങളും നിലനില്‍പിനുവേണ്ടി ജൈവവൈവിധ്യത്തെയും അതിന്റെ സങ്കീര്‍ണവും അതിലോലവുമായ ആവാസവ്യവസ്‌ഥയെയും ആശ്രയിച്ചിരിക്കുന്നു. ആവാസവ്യവസ്‌ഥ അതിന്റെ സ്വാഭാവിക തനിമയിലും ആരോഗ്യക്ഷമതയിലും നിലനിന്നാല്‍ മാത്രമേ അതുള്‍ക്കൊള്ളുന്ന ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടുകയും സമ്പുഷ്‌ടമാക്കപ്പെടുകയും ചെയ്യുകയുള്ളു. എന്നാല്‍, അതിവേഗത്തിലും അപ്രതീക്ഷിതവുമായി വന്നുഭവിക്കുന്ന പാരിസ്‌ഥിതിക വ്യതിയാനങ്ങളും തകര്‍ച്ചകളും ആവാസവ്യവസ്‌ഥകളുടെ നാശത്തിനു ഇടയാകുകയും ജൈവജീവജാലങ്ങളില്‍ പലതിന്റെയും വംശനാശത്തിനോ ശോഷണത്തിനോ കാരണമാകുകയും ചെയ്യുന്നു.
വന്യജീവിഗവേഷകനും വനസംരക്ഷകനുമായിരുന്ന റെയ്‌മണ്ട് എഫ്. ദാസ്‌മന്‍ ആദ്യമായി ഉപയോഗിച്ച ജൈവികമായ വൈവിധ്യം (ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി) എന്ന വാക്കിന്റെ ലോപരൂപമാണ് ജൈവവൈവിധ്യം എന്ന പേര്. വാള്‍ട്ടര്‍ ജി. റോസന്‍ എന്ന ശാസ്‌ത്രജ്‌ഞനാണ് ഈ ചുരുക്കപ്പേരിന്റെ ഉപജ്‌ഞാതാവ്. 1992ല്‍ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ ഈ പേരിന് ഔദ്യോഗികവും........
© Mangalam
