menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഓപ്പറേഷന്‍ സിന്ദൂര്‍: ദേശീയ സുരക്ഷയ്‌ക്ക് ദേശീയ ആദരം

2 0
20.05.2025

പഹല്‍ഗാമില്‍ പാകിസ്‌താനിന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം, അതായത്‌ ഇപ്പോഴും തുടരുന്ന ഓപ്പറേഷന്‍ സിന്ദൂര്‍, രാജ്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലും സൈനിക സിദ്ധാന്തത്തിലും നിലപാടിലും നിര്‍ണായക മാറ്റത്തെ സൂചിപ്പിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഏതു ഭീകരപ്രവര്‍ത്തനത്തിനെതിരെയും സൈനിക നീക്കം നടത്തും എന്നത്‌ ഇനിമുതല്‍ സാധാരണ നടപടിയായിരിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഇന്ത്യയില്‍ മാത്രമല്ല, ലോകതലസ്‌ഥാനങ്ങളിലും പ്രതിധ്വനിച്ചു. ഇന്ത്യ സ്‌ഥിരീകരണം അല്ല നീതിയാണ്‌ ആവശ്യപ്പെടുന്നതെന്നു വ്യക്‌തമാക്കുന്നതാണ്‌ ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ സംയമനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്‌.
ഭീകരവാദികളുടെ അടിസ്‌ഥാനസൗകര്യങ്ങള്‍ സംരക്ഷിക്കുകയും അവര്‍ക്കു ധനസഹായം നല്‍കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന, സ്വന്തം സൈനിക സംവിധാനവുമായി ഭീകരപ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്ന, എന്നാല്‍ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരേ നിഷ്‌ഠൂരമായ ആക്രമണങ്ങള്‍ക്ക്‌ ഇന്ത്യയെ ലക്ഷ്യമിടുന്ന ഏതു രാജ്യവും അതിദ്രുതം കഠിനവും പ്രതികാരപരവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. പാക്‌ അധിനിവേശ കശ്‌മീരിലെ മാത്രമല്ല, രാജ്യാന്തര അതിര്‍ത്തിയിലൂടെ പാകിസ്‌താന്റെ പഞ്ചാബ്‌ പ്രവിശ്യയുടെ ഹൃദയഭാഗത്തേക്കും ഭീകരവാദികളെ ലക്ഷ്യംവച്ച്‌ ഇന്ത്യ ആക്രമണം നടത്തി. ഭരണകൂടം പിന്തുണ നല്‍കുന്ന ഭീകരവാദ സംവിധാനങ്ങള്‍ അവിടത്തെ ഔദ്യോഗിക സുരക്ഷാഘടനകളുമായി അഭേദ്യമായി ഇഴചേര്‍ന്നിരിക്കുന്നു എന്ന വസ്‌തുത പരിഗണിക്കാതെയായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.
ഇന്ത്യയുടെ പരമാധികാരവും നാഗരിക ധര്‍മചിന്തയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വേരൂന്നിയ സിന്ദൂര്‍ സിദ്ധാന്തം, രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതിനും, ആഭ്യന്തര ഐക്യവും ഒരുമയും സമാധാനവും ഉറപ്പാക്കുന്നതിനുമൊപ്പം, 2047-ഓടെ വികസിത രാഷ്‌ട്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാപാതയെ പിന്തുണയ്‌ക്കുന്നതിനും ലക്ഷ്യമിടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയോടു സഹിഷ്‌ണുതയില്ലാത്ത നിലപാട്‌ ഇന്ത്യ വീണ്ടും സ്‌ഥിരീകരിച്ചിരിക്കുന്നു. ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടു പുനര്‍നിര്‍വചിക്കുകയും വിപുലീകരിക്കുകയും ചെയ്‌ത ഈ ദൗത്യം, രാജ്യത്തിന്റെ സുരക്ഷാതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്‌ഞാബദ്ധമാക്കുകയും........

© Mangalam