സമഗ്ര വികസനം, സവിശേഷ മുന്നേറ്റം
കേരളം വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്. നാടിന്റെ സമസ്‌തമേഖലകളേയും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സംസ്‌ഥാന സര്‍ക്കാര്‍. ഒരു നവകേരളം പടുത്തുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുക എന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെന്തായിരിക്കണമെന്ന ഉറച്ച കാഴ്‌ചപ്പാടുകളും അവ സാക്ഷാല്‍ക്കരിക്കാനുള്ള ദീര്‍ഘദൃഷ്‌ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നവകേരള നിര്‍മിതിയെ സവിശേഷമാക്കുന്നത്. കേരളത്തിന്റെ ഭാവിതലമുറയെ കൂടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന ഒരു വികസിത സമൂഹമായിരിക്കും നവകേരളം.
2021 മേയ് മാസത്തില്‍ അധികാരത്തില്‍ വന്ന ഈ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2016ല്‍ അധികാരത്തില്‍ വന്ന ഗവണ്മെന്റിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. അതിനാല്‍ ഒരര്‍ഥത്തില്‍ ഇത് ഒന്‍പതാം വാര്‍ഷികമായി മാറുകയാണ്.
തകര്‍ന്ന റോഡുകളും, അഴിമതി പാലങ്ങളും, വെറും തൂണുകള്‍ മാത്രമായിരുന്ന കൊച്ചി മെട്രോയും, വേലി പോലും കെട്ടിതിരിക്കാത്ത മണ്‍പാതയിലേയ്‌ക്ക് യുദ്ധവിമാനം കഷ്‌ടിച്ചിറക്കി ഉദ്‌ഘാടനം ചെയ്‌ത വിമാനത്താവളവും മണിക്കൂറുകളോളം നീളുന്ന ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞു കേരളം വിട്ട ദേശീയ ഹൈവേ അതോറിറ്റിയും പരാതികള്‍ തീരാത്ത സര്‍ക്കാര്‍ ആശുപത്രികളും ആയിരുന്നു അന്ന് എല്‍.ഡി.എഫ്. സര്‍ക്കാരിനെ വരവേറ്റത്. നാടിന്റെ വികസനക്കുതിപ്പിന് അനിവാര്യമായ പദ്ധതികളെല്ലാം അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയിരുന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണ കാലം ഇന്ന് കേരളം ഏറെക്കുറെ മറന്നു പോയിരിക്കുന്നു. ആ നിശ്‌ചലാവസ്‌ഥയില്‍നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്.
എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പക്ഷേ കേരളത്തെ തകര്‍ച്ചയില്‍നിന്ന് കരകയറ്റി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വികസന വഴിയില്‍ നയിക്കണമെന്ന നിശ്‌ചയദാര്‍ഢ്യം എല്‍.ഡി.എഫിനും സര്‍ക്കാരിനും ഉണ്ടായിരുന്നു. അതിനായി സമഗ്ര കര്‍മ പദ്ധതി അടങ്ങിയ പ്രകടന പത്രികയുമായാണ് മുന്നോട്ട് പോയത്.
പശ്‌ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം എന്ന് പറഞ്ഞാല്‍ അതിശയോക്‌തിയല്ല, ഓരോ മനുഷ്യനും മുമ്പില്‍ തെളിഞ്ഞുനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ഇച്‌ഛാശക്‌തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. 2016-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാരാകട്ടെ മറ്റൊരു സംസ്‌ഥാനത്തുമില്ലാത്ത നിബന്ധനകള്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. അതിനെ തുടര്‍ന്ന് സ്‌ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000 കോടിയോളം രൂപ സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങള്‍ക്ക് ന്യായമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്‌ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കാനും നമുക്കു സാധിച്ചു.
ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്ര? റെയിലും കണ്ണൂര്‍ വിമാനത്താവളവും യുദ്ധകാലടിസ്‌ഥാനത്തില്‍ പൂര്‍ത്തിയാക്കി നാടിനു സമ്മാനിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യു.ഡി.എഫ്. ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദൂരീകരിച്ച് എല്‍.ഡി.എഫ്. സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി........
© Mangalam
