മനുഷ്യത്വം മറക്കുന്നവര്‍ക്ക് വളയം നല്‍കരുത്
നരാധമന്മാരുടെ കൊടുംക്രൂരതയില്‍ ഒരു വിലപ്പെട്ട ജീവന്‍ കൂടി നഷ്‌ടമായതിന്റെ വേദനയിലാണ് കേരളം. വാക്കു തര്‍ക്കത്തിന്റെ പേരില്‍ കൊല്ലാന്‍ മടിയില്ലാത്തവര്‍ തൊട്ടപ്പുറത്തെ വാഹനത്തിലുണ്ടാകാമെന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുകയും അങ്കലാപ്പിലാക്കുകയും ചെയ്യുന്നു. സി.ഐ.എസ് എഫ് ഉദ്യോഗസ്‌ഥര്‍ കൊലപ്പെടുത്തിയ അങ്കമാലി തുറവൂര്‍ ആരിശേരില്‍ വീട്ടില്‍ ഐവിന്‍ ജിജോ (24) യുടെ ഓര്‍മകള്‍, ഇത്തരം ക്രൂരതകള്‍ക്കെതിരേ പ്രതിഷേധ ജ്വാലയായ് നാടിന്റെ നെഞ്ചില്‍ എന്നുമുണ്ടാകണം. എങ്കില്‍ മാത്രമേ , വിലപ്പെട്ട ഒരു ജീവന്‍ റോഡില്‍ ഇടിച്ചു വീഴ്‌ത്തി മൃഗീയമായി ഇല്ലാതാക്കിയവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനാകൂ. ഇതുപോലുള്ള കാടത്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്‌തമായ മുന്നറിയിപ്പു നല്‍കാന്‍ നിയമ സംവിധാനങ്ങള്‍ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കട്ടെ.
ബുധനാഴ്‌ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോടായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. വിമാനത്താവളത്തിന് എതിര്‍വശത്തുള്ള കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫൈ്‌ലറ്റ് സര്‍വീസസില്‍ ബേക്കറായ ഐവിന്‍ ജോലിക്ക് വരുമ്പോഴായിരുന്നു സംഭവം. നായത്തോട്........
© Mangalam
