'ചാരനായി' മാറിയ ക്യാപ്‌ച
ചില വെബ്‌സൈറ്റുകളില്‍ സൈന്‍ അപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രത്യക്ഷപ്പെടും. പിന്നെ കുറേ ചോദ്യങ്ങളാണ്. ചിത്രത്തിലുള്ള ട്രാഫിക് ലൈറ്റുകള്‍ കണ്ടെത്തുക, അല്ലെങ്കില്‍ കാറുകള്‍ തിരിച്ചറിയുക... ശരിയായ ഉത്തരങ്ങള്‍ നല്‍കിയാലും പിന്നെയും ചോദ്യങ്ങള്‍ വരാം. അവ റീക്യാപ്‌ചയാണ്. ഏതു വെബ്‌സൈറ്റിലും ഗൂഗിളിന്റെ റീക്യാപ്‌ച സേവനങ്ങള്‍ ഉപയോഗിക്കാം. വെബ്‌സൈറ്റുകളെ ഹാക്കര്‍മാരില്‍നിന്നും രക്ഷിക്കാനാണ് അവ ഉപയോഗിച്ചു തുടങ്ങിയത്. മനുഷ്യ ഉപയോക്‌താക്കളെയും ബോട്ടുകളെയും വേര്‍തിരിച്ചറിയുകയാണു റീക്യാപ്‌ചകളുടെ ലക്ഷ്യം.
ഉപയോക്‌തൃ ഇടപെടലുകളെ വിലയിരുത്തുന്നതിനു റിസ്‌ക് വിശകലന സാങ്കേതിക വിദ്യകളാണ് അവയില്‍ അടങ്ങിയിട്ടുള്ളതാണ്. അതിന്റെ ഭാഗമാണ് ഈ 'ചോദ്യോത്തര പരിപാടി'. ഏറ്റവും പുതിയ പതിപ്പായ റീക്യാപ്‌ച വി3 യില്‍ ഉപയോക്‌താവിന്റെ പ്രതികരണത്തിന്റെ അടിസ്‌ഥാനത്തില്‍ ഒരു സ്‌കോര്‍ നല്‍കും. അതിന്റെ അടിസ്‌ഥാനത്തിലാകും വെബ്‌സൈറ്റില്‍ പ്രവേശനം അനുവദിക്കണോ എന്ന തീരുമാനം. ശരിയാണ്, റീക്യാപ്‌ചകള്‍ വലിയ സേവനം ചെയ്‌തിരുന്നു. പക്ഷേ, എ.ഐ. യുഗത്തില്‍ അവ കാലഹരണപ്പെട്ടുകഴിഞ്ഞു. എങ്കിലും അവയ്‌ക്കു പിന്നില്‍ കുറേ രഹസ്യങ്ങളുണ്ട്.
മറ്റൊരു തലത്തിലും ചിന്തിക്കാം. നാം മനുഷ്യരാണെന്നു കമ്പ്യൂട്ടറിനു മുന്നില്‍ തെളിയിക്കുക. റീക്യാപ്‌ചയുടെ ലക്ഷ്യം അത്രമാത്രം. ആ പരിശോധന ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കും. ആ കാലതാമസം ആരെയും അലോസരപ്പെടുത്തും. ക്യാപ്‌ചയുടെ തുടക്കം വളരെ ലളിതമായിരുന്നു.
വായിക്കാന്‍ അല്‍പം പ്രയാസമുള്ള ചില അക്ഷരങ്ങള്‍, അവ വായിച്ചു മനസിലാക്കി ടൈപ് ചെയ്യണം. ഗ്വാട്ടിമാലയിലെ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞനായ ലൂയിസ് വോണ്‍ അഹ്‌ന്‍ ആണു ക്യാപ്‌ചയ്‌ക്കു തുടക്കമിട്ടത്. അതു പിന്നീട് സുരക്ഷാസംവിധാനമായി ഗൂഗിളിന്റെ സഹായത്തോടെ വളര്‍ന്നു റീക്യാപ്‌ചയായി. അവ ഉണ്ടാക്കുന്ന തടസത്തില്‍ ഉപയോക്‌താക്കള്‍ക്കു കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ സമയം നഷ്‌ടമാകാന്‍ തുടങ്ങി.
അക്ഷരങ്ങളും ചിത്രങ്ങളും തോറ്റു!
ശബ്‌ദവും അക്ഷരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചു മനുഷ്യരെ കണ്ടുപിടിക്കാനുള്ള റീക്യാപ്‌ച........
© Mangalam
