menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യെ ഭ​യ​ക്കു​ന്ന ഭ​ര​ണ​കൂ​ടം

16 0
17.04.2026

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ജി. ​വ​സ​ന്ത പൈ 1964-​ൽ മ​ദ്രാ​സ് ഹൈ​കോ​ട​തി​യി​ൽ ഒ​രു ഹ​ര​ജി ഫ​യ​ൽ ചെ​യ്തു. അ​ന്ന​ത്തെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​സ്. രാ​മ​ച​ന്ദ്ര അ​യ്യ​ർ വി​ര​മി​ക്ക​ൽ പ്രാ​യം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​നാ​യി ജ​ന​ന​ത്തീ​യ​തി തി​രു​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 64 വ​യ​സ്സു​കാ​ര​നാ​യി​രു​ന്ന എ​സ്. രാ​മ​ച​ന്ദ്ര അ​യ്യ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്രാ​യം 60 എ​ന്നാ​യി​രു​ന്നു കാ​ണി​ച്ചി​രു​ന്ന​ത്. വ്യ​ക്ത​മാ​യ രേ​ഖ​ക​ളും തെ​ളി​വു​ക​ളും സ​ഹി​തം വ​സ​ന്ത പൈ ​ന​ൽ​കി​യ പ​രാ​തി സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട അ​ന്ന​ത്തെ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പി.​ബി. ഗ​ജേ​ന്ദ്ര​ഗ​ഡ്ക​ർ, കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജി​വെ​ക്കാ​ൻ അ​യ്യ​രോ​ട് നി​ർ​ദേ​ശി​ച്ചു. ഒ​രു പ​ക്ഷേ, ഇ​താ​യി​രു​ന്നി​രി​ക്കാം ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി. അ​ക്കാ​ലം വ​രെ​യും ഇ​ന്ത്യ​യി​ലെ കോ​ട​തി​ക​ൾ ഏ​തെ​ങ്കി​ലും പ്ര​വൃ​ത്തി​യോ സം​ഭ​വ​മോ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബാ​ധി​ച്ച വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ച്ചി​രു​ന്നു​ള്ളൂ. കോ​ട​തി​ക​ളാ​വ​ട്ടെ ത​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ അ​പ്പീ​ൽ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള കേ​സു​ക​ൾ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ചെ​യ്ത് തീ​ർ​പ്പ് ക​ൽ​പ്പി​ച്ചി​രു​ന്ന​ത്.

ബി​ഹാ​റി​ലെ ജ​യി​ലു​ക​ളി​ൽ വി​ചാ​ര​ണ​യി​ല്ലാ​തെ ക​ഴി​യു​ന്ന ത​ട​വു​കാ​രു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി 1979-ൽ ​അ​ഡ്വ. ക​പി​ല ഹിം​ഗോ​റാ​ണി സു​പ്രീം കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ചീ​ഫ് ജ​സ്റ്റി​സ് പി.​എ​ൻ. ഭ​ഗ​വ​തി​യും ജ​സ്റ്റി​സ് ഇ.​എ​സ്. വെ​ങ്കി​ട്ട​രാ​മ​യ്യ​യും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ത​ട​വു​കാ​ർ​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.........

© Madhyamam