menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഭാര്യയെ കാണിക്കാനെത്തി, ഒപ്പം നടത്തിയ പരിശോധനയിൽ ഭർത്താവിന് കാൻസർ, മൂന്നുമാസത്തിൽ ഭേദമായി

17 0
29.04.2026

ഒരു ഹർത്താൽ ദിവസമായിരുന്നു ആ ഭാര്യയും ഭർത്താവും കൂടി എന്റെ ഒപിയിലേക്ക് എത്തിയത്. മുതിർന്ന പോലീസ് ഓഫീസറും ഭാര്യയുമായിരുന്നു അത്. ഭാര്യയുടെ ചെക്കപ്പിനുവേണ്ടിയാണ് അവർ വന്നത്. ഒപ്പം അദ്ദേഹവും ചെക്കപ്പ് ചെയ്യാൻ തീരുമാനിച്ചു. റുട്ടീൻ ചെക്കപ്പ് അവസാനമായി ചെയ്തത് സർവീസിൽ കയറുന്ന സമയത്താണ്.

“അസുഖങ്ങൾ ഒന്നും കൂടെ കൂടെ വരാറില്ല… അതുകൊണ്ട് ഇപ്പോഴത്തെ കാര്യങ്ങൾ ഒന്നും അറിയില്ല,”- അദ്ദേഹം പറഞ്ഞു.

സാധാരണ ടെസ്റ്റുകളെല്ലാം എഴുതി. ഇൻസ്‌പെക്ഷനിൽ എല്ലാം സാധാരണ പോലെ തന്നെയായിരുന്നു. പാടുകളോ മുറിവുകളോ ഒന്നും തന്നെയില്ലായിരുന്നു.

പക്ഷേ palpation ചെയ്തപ്പോൾ വലത് ബക്കൽ മ്യൂക്കോസിൽ ചെറിയൊരു കട്ടിയുള്ള ഭാഗം തോന്നി. കാണുമ്പോൾ വലിയ പ്രശ്നം ഒന്നുമില്ല… വേദനയുമില്ല.

“എത്രകാലമായി ഇത് ഇങ്ങനെയുണ്ട്?” ഞാൻ ചോദിച്ചു. പക്ഷേ, അദ്ദേഹം അത്ര ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. ഞാൻ പറയുമ്പോളാണ് അദ്ദേഹം ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന് അത്ഭുതത്തോടെ ചോദിക്കുന്നത്.

സാധാരണ ആ ഭാഗം അത്ര കട്ടി കാണാൻ പാടില്ല. അത് ഒട്ടും നല്ല ഒരു ലക്ഷണവുമല്ല. അപ്പോൾ തന്നെ ടെസ്റ്റുകൾ ചെയ്ത് ഉറപ്പ് വരുത്തുന്നതാണ് എന്ത് കൊണ്ടും നല്ലത്. ഞാൻ കാര്യം അദ്ദേഹത്തോട് പറഞ്ഞു. ടെൻഷൻ ആവണ്ട കാര്യമില്ല. പക്ഷേ, “എന്തായാലും ഒരു ബയോപ്സി എടുത്ത് നോക്കാം. ജീവിതത്തിലും സർവീസിലും പല പല സാഹചര്യങ്ങൾ കണ്ട അദ്ദേഹത്തിന് സാധരണ രോഗികളെപ്പോലെ അമിത ഭയമോ ആശങ്കയോ ഒന്നും കണ്ടില്ല. അത് എനിക്കും ഒരു ആശ്വാസമായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ ബയോപ്സി റിപ്പോർട്ട് വന്നു-മ്യൂകോഎപിഡെർമോയ്ഡ് കാർസിനോമ (Low grade).

Low grade കണ്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

ഞാൻ തന്നെ നേരിട്ട് സംസാരിക്കാമെന്ന് കരുതി ഫോണിൽ ബന്ധപ്പെട്ടു, അദ്ദേഹത്തോട നേരിട്ട് വരാൻ പറഞ്ഞു. പക്ഷേ, എന്താണെന്ന് ഒരു വാക്ക് പോലും അദ്ദേഹം ചോദിക്കായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ എത്തിയപ്പോൾ, അദ്ദേഹം കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഞാൻ ഒപിയിലേക്ക് വിളിപ്പിച്ചു. സംഭാഷണം എങ്ങനെ തുടങ്ങണമെന്ന ആശങ്കയിലായിരുന്നു ഞാൻ. എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് breaking the bad news. ആളുകൾ വളരെ വ്യത്യസ്തരാണ്-എങ്ങനെ പ്രതികരിക്കും എന്ന് ഒരിക്കലും ഊഹിക്കാൻ പറ്റില്ല. അതും ഒരു ലക്ഷണവും ഇല്ലാത്ത ഒരാൾ എങ്ങനെയായിരിക്കും........

© Mathrubhumi