menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'ഇവിടെ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റ് എവിടെടാ?'; കോയക്കാ എന്റെ കവിളില്‍ കൈ വീശിയടിച്ചു

14 1
08.07.2025

AI Generated Image

ഇളങ്കോ ഓടൈ എഴുതുന്ന ആത്മകഥ മലയാളത്തമിഴന്‍

ക്കീറിന് അമ്പതുരൂപ പണം കൊടുത്തതിനുശേഷം ഞാന്‍ നേരെ ലോഡ്ജിലേക്ക് ചെന്നു. ഷക്കീര്‍ക്കാ ചന്ദ്രേട്ടനെ വിരട്ടിയ വിരട്ടലില്‍ രണ്ടുദിവസത്തിനകം റൂം വാടക ലോഡ്ജില്‍ എത്തിക്കാമെന്നും ചന്ദ്രേട്ടന്‍ പറഞ്ഞതായി ഞാന്‍ കോയക്കായെ പറഞ്ഞുവിശ്വസിപ്പിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ ഞാന്‍ പെരുമണ്ണയിലെത്തി ഉസ്മാന്റെ അനിയത്തി അഫ്‌സത്തിനെയും കൂട്ടി ചന്ദ്രേട്ടന്റെ പുതിയ വാടകവീട്ടിലേക്ക് ചെന്നു.

അഫ്‌സത്ത് എനിക്ക് വീട് കാണിച്ചുതന്നതിനുശേഷം അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി. ഞാന്‍ ചന്ദ്രേട്ടനോട് ഷക്കീറുമായി പാലാഴിയില്‍ പോയ കഥയൊക്കെ ചന്ദ്രേട്ടനോട് പറഞ്ഞു. 'രണ്ടുദിവസത്തിനകം റൂം വാടക കൊടുത്തേക്കാം, നീ ബേജാറാവേണ്ട' എന്നു പറഞ്ഞ് ചന്ദ്രേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.

ഇന്ന് നീ വന്നതുനന്നായി. തുളസിയുടെ വീട്ടുകാര്‍ വിരുന്നുവരുന്നുണ്ട്. നീ കുറച്ചുകഴിഞ്ഞ് പോയാല്‍ മതി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അംബികചേച്ചിയും അവരുടെ മകനും മകള്‍ ജെന്‍സിയും തുളസിച്ചേച്ചിയുടെ മൂത്തചേച്ചി മല്ലികയും അവരുടെ മകനും മകളും രണ്ടാമത്തെ ചേച്ചി മാനസിയും അവരുടെ മകളുമാണ് വിരുന്നിനെത്തിയത്. ജെന്‍സിയെ കണ്ടപാടെ എനിക്ക് നെഞ്ചിടിപ്പ് കൂടി.

അവള്‍ ഇവിടെവെച്ച് എന്നെ മലയാളം പഠിപ്പിച്ച് നാണം കെടുത്തുമോ? എന്ന് ഞാന്‍ ആലോചിച്ച് ടെന്‍ഷനടിച്ചിരുന്നു. പക്ഷെ, കളിക്കാന്‍ വേറെ കുട്ടികള്‍ ഉണ്ടായിരുന്നതുകൊണ്ട് അവള്‍ എന്റെ കാര്യം മറന്നു. തുളസിചേച്ചി വിരുന്നുകാര്‍ക്കൊക്കെ ബ്രഡും മുട്ടറോസ്റ്റും കൊടുത്തു. ഞാന്‍ ആദ്യമായിട്ടാണ് മുട്ടറോസ്റ്റു കൂട്ടി ബ്രഡ് കഴിക്കുന്നത്.

കുറച്ചുകഴിഞ്ഞ് ഞാന്‍ അവിടെ നിന്ന് ലോഡ്ജിലേക്ക് പുറപ്പെട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും ചന്ദ്രേട്ടന്‍ വാടക തരാന്‍ വന്നില്ല. ചന്ദ്രേട്ടനെ വിരട്ടാനായി ഇത്തവണ ലോഡ്ജിന്റെ പരിസരത്ത് കാണാറുള്ള സുരേഷേട്ടന്‍, മുസ്തഫ, ജയരാജന്‍ എന്നീ മൂന്നുപേരോടൊപ്പമാണ് കോയക്കാ എന്നെ ചന്ദ്രേട്ടന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.

ഞാന്‍ മൂന്നുപേരെയും കൂട്ടി പെരുമണ്ണയിലെ ചന്ദ്രേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. വന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കിയ തുളസിചേച്ചി ചന്ദ്രേട്ടനെ അകത്തേക്ക് വിളിച്ച് അവരുടെ കഴുത്തില്‍ കിടന്ന താലി മാല ഈരിക്കൊടുത്തു. അതുകണ്ടുകൊണ്ടിരുന്ന മൂന്നു പേര്‍ക്കും സങ്കടമായി. ചന്ദ്രേട്ടന്‍ ആ താലിമാല സുരേഷേട്ടന്റെ കൈയ്യിലേക്ക് കൊണ്ടുവന്ന് നീട്ടി. അപ്പോള്‍ സുരേഷേട്ടന്‍ പറഞ്ഞു. നിങ്ങളുടെ കല്യാണം ഇപ്പോള്‍ കഴിഞ്ഞിട്ടല്ലേയുള്ളൂ. ഈ മാല അവരുടെ കഴുത്തില്‍ തന്നെ കിടന്നോട്ടെ. കോയക്കാക്ക് കൊടുക്കാനുള്ള വാടകപണം എപ്പോള്‍ തരുമെന്ന് പറഞ്ഞാല്‍മതി.
നാളെ ഇരുട്ടുന്നതിന് മുമ്പ് പണവുമായി ലോഡ്ജില്‍ എത്തിയിരിക്കും എന്ന് ചന്ദ്രേട്ടന്‍ വാക്കുകൊടുത്തു. ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ട് ലോഡ്ജിലെത്തി. കോയക്കാ ആ രാത്രിയില്‍ വീട്ടിലേക്ക് പോകാതെ ഓഫീസില്‍ ഞങ്ങളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോയക്കായോട് സുരേഷേട്ടന്‍ 'നല്ല ഒരു സുന്ദരി പാവം പെണ്ണാണ്, ഇവന്റെയടുത്ത് കുടുങ്ങിപ്പോയി' എന്ന് സങ്കടത്തോടെ പറഞ്ഞു. 'പണം ഉടന്‍ എത്തും കോയക്കാ' എന്നുപറഞ്ഞ് കോയക്കായെ സുരേഷേട്ടന്‍ സമാധാനിപ്പിച്ചു.

ചന്ദ്രേട്ടന്‍ പറഞ്ഞതു പോലെതന്നെ പിറ്റെദിവസം തൊള്ളായിരം രൂപ കോയക്കായ്ക്ക് കൊണ്ടുവന്നുകൊടുത്തു. ചന്ദ്രേട്ടന്റെ കുറച്ചു സാധനങ്ങള്‍ റുമിലുണ്ടായിരുന്നു. അതും എടുത്ത് ചന്ദ്രേട്ടന്‍ റൂം വെക്കേറ്റ് ചെയ്തു. ഞാന്‍ ചന്ദ്രേട്ടന്റെ റൂമില്‍ നിന്ന് എന്റെ ബാഗും എടുത്ത് ബെഞ്ചിനു താഴെ കൊണ്ടുവന്നുവെച്ചു. വീണ്ടും ബെഞ്ചിലെ കിടപ്പുതുടങ്ങി. പെരുമണ്ണയില്‍ ഉസ്മാന്റെ ഉമ്മയ്ക്കും തുളസിചേച്ചിക്കും എന്തോ സൗന്ദര്യ പിണക്കമുണ്ടായി. ഇനിയും അവിടെ താമസം തുടര്‍ന്നാല്‍ പ്രശ്‌നം വഷളാകും എന്നുതോന്നിയതുകൊണ്ട് ആ വാടക വീട് ചന്ദ്രേട്ടന്‍ ഒഴിഞ്ഞു. ആ വീട്ടുടമസ്ഥന്റെ മകളുടെ വീട് മെഡിക്കല്‍ കോളേജിനടുത്ത് മുണ്ടിക്കല്‍ത്താഴം എന്ന സ്ഥലത്തായിരുന്നു. അവരുടെ വീടിന്റെ പിറകുവശത്ത് ഒരു റൂമും അത്രയും വലിപ്പമുള്ള ഒരു അടുക്കളയും മാത്രമുള്ള ചെറിയൊരു വീട്ടിലേക്ക് ചന്ദ്രേട്ടനും തുളസിച്ചേച്ചിയും താമസം മാറ്റി.

എല്ലാ ദിവസവും എനിക്ക് ലോഡ്ജില്‍ നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ചില ദിവസങ്ങളില്‍ നൂണ്‍ഷോ സിനിമ കാണാന്‍പോകുമായിരുന്നു. ഉച്ചയ്ക്ക് കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ ദിവസ വാടകയ്ക്ക് റൂമെടുത്തവര്‍ക്ക് ഭക്ഷണം വാങ്ങാനോ, മദ്യം വാങ്ങാനോ ലത്തീഫ്ക്കാ എന്നെ തട്ടി എഴുന്നേല്‍പിക്കും. അതുകൊണ്ട് പകല്‍ സമയത്തുള്ള ഉറക്കമൊക്കെ കണക്കാണ്. രാത്രി പന്ത്രണ്ടുമണിക്ക് ലോഡ്ജിന്റെ ഷട്ടര്‍ അടച്ച് കിടന്നാല്‍ ഉടനെ ഉറങ്ങിപ്പോകും. ഇടക്ക് ആരെങ്കിലും റൂം ചോദിച്ച് വരുന്നവര്‍ ഷട്ടറില്‍ മുട്ടിവിളിച്ച് ഉണര്‍ത്തും. ഞാന്‍ ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് അവര്‍ക്ക് റൂം കൊടുത്തിട്ട് വീണ്ടും കിടന്നുറങ്ങും. മാതൃഭൂമി പ്രസ്സില്‍ ജോലിക്ക് പോയിരുന്നവര്‍ വരുമ്പോള്‍ അവര്‍ തന്നെ ഷട്ടര്‍ തുറന്ന് അകത്തേക്ക് വന്ന് ഷട്ടര്‍ വീണ്ടും താഴ്ത്തുകയുമായിരുന്നു പതിവ്.

ഒരു ദിവസം രാവിലെ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ചെന്ന് കാബേജിന്റെ തൊലി ചാക്കില്‍ നിറച്ച് കോയക്കായുടെ വീട്ടിലെത്തിച്ചതിനുശേഷം തിരിച്ച് ലോഡ്ജിലേക്കെത്തിയപ്പോള്‍ കോയക്കാ ഭയങ്കര ദേഷ്യത്തില്‍ റിസപ്ഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ അടുത്തുചെന്നപ്പോള്‍ കോയക്കാ 'ഇവിടെ........

© Mathrubhumi