അച്ഛന്‍ പറഞ്ഞു: സമുദ്രതരണം നിനക്ക് നിഷിദ്ധമാണ്, ശെമ്മാങ്കുടി പിന്നെ കടല്‍ കടന്നില്ല
ശെമ്മാങ്കുടി ശ്രീനിവാസയ്യർ
കോരിച്ചൊരിയുന്ന മഴയെ മുറ്റത്തുപേക്ഷിച്ച് വീടിന്റെ ഉമ്മറത്ത് ഓടിക്കയറിയപ്പോള്‍ ഗൃഹനാഥനായ ഡോ. രാമനാഥന്റെ ചോദ്യം: 'മഴ പറ്റിച്ചു, അല്ലേ ?'
മറുപടി പറയും മുന്‍പ് മുറിക്കകത്ത് ഗാംഭീര്യമാര്‍ന്ന ഒരു ശബ്ദം മുഴങ്ങുന്നു: 'മഴയൈ സപിക്കാതീര്‍കള്‍. കടവുള്‍ തന്ത വരം, മഴൈ...' മഴയെ ശപിക്കാതിരിക്കൂ. ഈശ്വരന്‍ തന്ന വരമാണത്.
ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോള്‍ മുറിയുടെ ഒരു കോണില്‍ സിംഹാസനതുല്യമായ ഇരിപ്പിടത്തില്‍ ചുമലില്‍ ഒരു ഉത്തരീയവുമിട്ട് മുറുക്കാന്‍ ചവച്ചുകൊണ്ട് കാല്‍ പിണച്ചിരിക്കുന്നു കഥാപുരുഷന്‍; സംഗീത സാര്‍വഭൗമന്‍ സാക്ഷാല്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍. എന്നെങ്കിലുമൊരിക്കല്‍ നേരില്‍ കാണാനും സംസാരിക്കാനും ആഗ്രഹിച്ച വ്യക്തിയിതാ കയ്യെത്തും ദൂരെ. ശെമ്മാങ്കുടി സ്വാമിയെ സാഷ്ടാംഗം പ്രണമിച്ചു ആദ്യം. വാത്സല്യത്തോടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു അദ്ദേഹം. എത്രയെത്ര മഹാസംഗീതജ്ഞര്‍ കൊതിക്കുന്ന സ്‌നേഹസ്പര്‍ശമായിരിക്കും അതെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.
എന്തുകൊണ്ട് മഴ ദൈവമായി എന്ന സ്വാമിയുടെ വിശദീകരണത്തില്‍ നിന്നായിരുന്നു രസകരമായ സംഭാഷണത്തിന്റെ തുടക്കം. പത്രത്തിന് വേണ്ടിയുള്ള അഭിമുഖം ഞാന്‍ എഴുതിത്തുടങ്ങിയതും ആ മഴയനുഭവത്തില്‍നിന്ന് തന്നെ. ഇതാ ആ തുടക്കം...
'തിരുക്കോടിക്കാവല്‍ വെങ്കട്ടരാമയ്യരുടെ വയലിന്‍. രത്‌നവേലു പിള്ളയുടെ മൃദംഗം. ഒപ്പം നാഗേശ്വരസ്വാമി കോവില്‍ സഭയുടെ അടച്ചുപൂട്ടിയ വാതിലുകള്‍ക്കപ്പുറത്ത് തിമിര്‍ത്തുപെയ്യുന്ന പുതുമഴയുടെ നേര്‍ത്ത മര്‍മ്മരവും.
ശ്രീനിവാസന്‍ ഒന്നും മറന്നിട്ടില്ല. ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ രാത്രി, കുംഭകോണം നാഗേശ്വര സ്വാമി ക്ഷേത്രസഭയിലെ സംഗീതാസ്വാദകരുടെ കൊച്ചു സദസ്സിന്റെ കാതുകളില്‍ തുടക്കക്കാരനായ ഒരു പത്തൊന്‍പതുകാരന്‍ പയ്യന്റെ ശുദ്ധ ശാസ്ത്രീയ സംഗീതാലാപനം കുളിര്‍മഴയായി പെയ്തിറങ്ങിയ രാത്രി, ആ........
© Mathrubhumi
