'നെടുമുടി ചെയ്യേണ്ട വേഷമാണ് എനിക്ക് കിട്ടിയത്, ഏതൊരു നടന്റെയും സൗഭാഗ്യമാണ് ആ കഥാപാത്രം'
മഞ്ജുപിള്ളയും തമ്പി ആന്റണിയും ആകാശ് രാജും ഹെഡ്മാസ്റ്റർ സിനിമയിലെ രംഗം
കാരൂരിന്റെ 'പൊതിച്ചോര്‍' എന്ന കഥ വിശപ്പിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ കഥ രചിക്കപ്പെടുന്ന കാലത്തെ കഥകളിലും സിനിമകളിലും മറ്റെല്ലാ കലാരൂപങ്ങളിലും അന്നത്തെ രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നിട്ടും വിശപ്പിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഒരു മാറ്റവുമില്ലായിരുന്നു. അറുപതുകളില്‍പ്പോലും മുഴങ്ങിക്കേട്ട മുദ്രാവാക്യം 'അരിയെവിടെ, തുണിയെവിടെ' എന്നതായിരുന്നു. അത്തരം മുദ്രാവാക്യങ്ങളുമായി നടന്നുനീങ്ങുന്നവരുടെ ജാഥയെ 'പട്ടിണിജാഥ' എന്നായിരുന്നു വിളിച്ചിരുന്നത്.
വീട്ടില്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചു ജീവിക്കേണ്ടിവന്ന കുട്ടികളുടെ ആരോഗ്യനിലവാരം ഉയര്‍ത്താനാണ് അക്കാലത്ത് സ്‌ക്കൂളില്‍ ഭക്ഷണവിതരണം ഏര്‍പ്പാടാക്കിയത്. അതിലും വളരെ മുമ്പുള്ളതാണ്, 'ഹെഡ്മാസ്റ്റര്‍' എന്ന സിനിമയ്ക്കാധാരമായ 'പൊതിച്ചോര്‍' എന്ന കഥയുടെ പശ്ചാത്തലം.
കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച 'ഹെഡ്മാസ്റ്റര്‍' വെറുമൊരു സിനിമയായല്ല പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്; മറിച്ച്, ഒരുകാലഘട്ടത്തിലെ അധ്യാപകരുടെ കഷ്ടപ്പാടിന്റെയും വിശപ്പിന്റെയും ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായിക്കൂടിയാണ്. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ അവിശ്വസനീയമായി തോന്നിയേക്കാം. അക്കാലത്തെ കലാരൂപങ്ങളിലെല്ലാം വിശപ്പ് ഒരവിഭാജ്യ ഘടകമായിരുന്നത് എന്തുകൊണ്ടെന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. ആ അത്ഭുതത്തിനു കാരണം മറ്റൊന്നുമല്ല, ഇന്ന് ആഘോഷങ്ങളും പാര്‍ട്ടികളുമൊക്കെ കഴിയുമ്പോള്‍ ബാക്കിയാകുന്ന ആഹാരസാധനങ്ങള്‍ ഉപേക്ഷിക്കുന്നതു കണ്ടു വളരുന്നവരാണ് ഇന്നത്തെ 'ന്യൂ ജെന്‍' എന്നതാണ്. അതുകൊണ്ട് അവര്‍ക്കതു പെട്ടെന്നു മനസ്സിലാവണമെന്നില്ല.
നാല്‍പ്പതുകള്‍ തൊട്ട് എഴുപതുകളുടെ തുടക്കംവരെയും കുട്ടികള്‍ക്കു നാലക്ഷരം പറഞ്ഞുകൊടുത്തിരുന്ന അധ്യാപകര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരുപാടു ത്യാഗം സഹിച്ചിട്ടുണ്ട് എന്നത് ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്കു കേട്ടുകേള്‍വിപോലുമില്ലാത്തതായിരിക്കാം. പന്ത്രണ്ടു രൂപയും എട്ടു രൂപയുമൊക്കെ ശമ്പളം പറ്റി, സ്തുത്യര്‍ഹമായ സേവനം നടത്തിയിരുന്ന അധ്യാപകരുടെ കഷ്ടപ്പാടുകള്‍ നേരിട്ടനുഭവിച്ച കാരൂര്‍, അവയുടെ തീവ്രത ഒട്ടും നഷ്ടപ്പെടാതെയാണ് പൊതിച്ചോറിലെ 'ഒന്നാം........
© Mathrubhumi
