ഇന്ത്യന്‍ സിനിമയ്‌ക്ക് സമാന്തര ഭാഷ ഒരുക്കിയ ചലച്ചിത്രകാരന്‍
ഇന്ത്യന്‍ സിനിമയ്‌ക്ക് സമാന്തര ഭാഷയും ധാരയും നല്‍കിയവരില്‍ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്നു ശ്യാം ബെനഗല്‍. ആ അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയുടെ ഫ്രെയിമില്‍ ആയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ബെനഗല്‍ ചിത്രങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ടാണ് അനന്യമാകുന്നത്. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്.
ശ്യാം ബെനഗല്‍ തന്റെ ജീവിതത്തില്‍ താരതമ്യേന വൈകിയാണ് മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക് കടന്നത്. 1934 ല്‍ ജനിച്ച ബെനഗല്‍ തന്റെ ആദ്യ ചിത്രമായ അങ്കൂര്‍ ചിത്രീകരിക്കുന്നത് 1973ലാണ്. അതിനു മുന്‍പ് തന്നെ അദ്ദേഹം ഒട്ടനവധി പരസ്യ ചിത്രങ്ങളും, രേഖാചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും നിര്‍മിച്ചിരുന്നു. ഈ മാധ്യമ പരിചയം ബെനഗല്‍ചിത്രങ്ങള്‍ എപ്പോഴും പുലര്‍ത്താറുള്ള സാങ്കേതിക മികവില്‍ പ്രകടമായി കാണാം. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും, ഛായാഗ്രഹണം, സന്നിവേശനം, ശബ്‌ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിലുമെല്ലാം ശ്യാം ബെനഗലിനുള്ള കൈയടക്കം ശ്രദ്ധേയമാണ്. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്.
ആദ്യകാല റിയലിസ്‌റ്റിക് ശൈലിയിലുള്ള ചിത്രങ്ങളില്‍ തുടങ്ങി സാഹിത്യ കൃതികളും ചരിത്ര പുരുഷന്മാരെ കുറിച്ചുമുള്ള ചിത്രങ്ങളും കുട്ടികള്‍ക്കായുള്ള സിനിമയും പിന്നീട് ജനപ്രിയ ശൈലികള്‍ പിന്‍പറ്റുന്ന സമകാലിക ചിത്രങ്ങളും വരെ അദ്ദേഹത്തിന്റെതായിട്ടുണ്ട്. പല സ്‌ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങള്‍ പശ്‌ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവും ആണ് ബെനഗലിന്റെ ഇഷ്‌ട സ്‌ഥലകാല പരിസരം. കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യ ലബ്‌ധി, തീവ്രവാദ പ്രസ്‌ഥാനങ്ങള്‍, ദേശീയ വികസന പദ്ധതികള്‍, വര്‍ഗീയതയുടെ ഉദയം, ആഗോളവല്‍ക്കരണം തുടങ്ങി കഴിഞ്ഞ........





















Toi Staff
Sabine Sterk
Gideon Levy
Mark Travers Ph.d
Waka Ikeda
Tarik Cyril Amar
Grant Arthur Gochin