വെളിച്ചെണ്ണയില്‍ ചോരുന്ന കീശയും ആരോഗ്യവും
'കേരം തിങ്ങും കേരള നാട്' എന്നു പറഞ്ഞു ശീലിച്ചവര്‍ തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ പേടിക്കുന്ന കാലമെത്തിയിരിക്കുന്നു. സംസ്‌ഥാനത്തു കുടുംബ ബജറ്റ് പൂര്‍ണമായും താളംതെറ്റിച്ചുകൊണ്ടാണു രണ്ടിന്റെയും വില റോക്കറ്റ് വേഗത്തില്‍ ഉയരുന്നത്. വീണ്ടുമൊരു ഓണക്കാലമെത്തവെ വില ഇനിയും ഉയരാന്‍തന്നെയാണു സാധ്യത. ഈയൊരു അവസരം മുതലാക്കാന്‍ മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വ്യാപാരം സംസ്‌ഥാനത്തു കൂടുതല്‍ ശക്‌തമായതായും റിപ്പോര്‍ട്ടുണ്ട്. കരുതലും ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ആളകുളുടെ കീശ ചോരുന്നതിനൊപ്പം ആരോഗ്യത്തിനും ക്ഷീണം സംഭവിച്ചേക്കാമെന്നതാണ് അവസ്‌ഥ.
'കേരം തിങ്ങും കേരള നാട്' എന്ന് അഭിമാനത്തോടെ പറയാനാകാത്ത നിലയില്‍ തെങ്ങുകള്‍ക്കു നാശം സംഭവിച്ചിട്ടു നാളുകളായി. ഒരു കിലോ തേങ്ങയ്‌ക്ക് 85 - 100 രൂപ, ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് 400-500 രൂപ എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇതു വീടുകളിലെ അടുക്കളകളെമാത്രമല്ല പ്രതിസന്ധിയിലാക്കുന്നത്. ഹോട്ടല്‍ മേഖലയ്‌ക്കും കനത്ത തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാരവും ക്രമേണ സാധാരണക്കാരായ........
© Mangalam
