സമയമാറ്റത്തിന്റെ പേരില്‍ സമരപ്പന്തല്‍ ഉയരരുത്
സ്‌കൂള്‍ അന്തരീക്ഷം കുട്ടികളുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ആശയക്കുഴപ്പമോ മറ്റുള്ളവര്‍ വരുത്തിവയ്‌ക്കുന്ന പിരിമുറുക്കമോ കാരണം ഇതിനൊരു മാറ്റമുണ്ടാകുന്നത് ഒരിക്കലും നല്ല കാര്യമല്ല. സ്‌കൂള്‍ പഠനസമയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയതിനുശേഷം എതിര്‍ത്തും അനുകൂലിച്ചും നടക്കുന്ന ചര്‍ച്ചകളും വിവാദവും ഇത്തരത്തില്‍ തുടരുന്നതിനെ ഗുണപരമായി കാണാനാകില്ല. ഈ വിഷയത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാകണം.
220 പ്രവര്‍ത്തിദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ സമയമാറ്റത്തിനു സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചു ഹൈസ്‌കൂളില്‍ 1100 മണിക്കൂര്‍ പഠന സമയം ഉറപ്പാക്കാനാകണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയായിരുന്നു ഹൈസ്‌കൂളുകളില്‍ അരമണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള പുനഃക്രമീകരണത്തിനു ഹൈക്കോടതിയും ആവശ്യപ്പെട്ടു.........
© Mangalam
