വാശി ജയിക്കുന്ന, വംശം നശിക്കുന്ന യുദ്ധം
'വെറും അഞ്ചു ഗ്രാമങ്ങള്‍, വെറും അഞ്ചു ഗ്രാമങ്ങളില്‍ പാണ്ഡവര്‍ക്കു സ്വതന്ത്രമായ അധികാരം നല്‍കിയാല്‍ ഈ മഹായുദ്ധം ഒഴിവാക്കാം.' മഹാഭാരതയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് സമാധാന സന്ദേശവുമായി കൗരവരെ കാണാനെത്തിയ ശ്രീകൃഷ്‌ണന്‍ മുന്നോട്ടുവച്ച അവസാനത്തെ ആവശ്യമായിരുന്നു ഇത്. അഞ്ചു ഗ്രാമങ്ങള്‍ പോയിട്ട് സൂചി കുത്താനുള്ള സ്‌ഥലംപോലും പാണ്ഡവര്‍ക്കു നല്‍കില്ല എന്നായിരുന്നു ദുര്യോധനന്റെ മറുപടി. ഇത്തരത്തില്‍ പക്വതയും, വിവേകവുമില്ലാത്ത അഹങ്കാരികളായ, സ്വാര്‍ത്ഥരായ ഭരണാധികാരികളാണ് എല്ലാ കാലങ്ങളിലും യുദ്ധമുണ്ടാകാന്‍ കാരണമായിട്ടുള്ളത്. വംശം നശിക്കുന്ന ചിലരുടെ വാശി മാത്രം ജയിക്കുന്ന യുദ്ധത്തില്‍ ബാക്കിയാകുന്നത് നിരവധി അമ്മമാരുടെ ശാപവും, അശ്വത്ഥാമാവും മാത്രമാണ്.. ശാപത്താല്‍ മുറിവേറ്റ ശരീരവും, മനസുമായി അശ്വത്ഥാമാവ് ഇന്നും അലയുകയാണ് എന്നാണു വിശ്വാസം. ഈ കാലഘട്ടത്തിലെ പാപികളുമായി താരതമ്യം ചെയ്‌താല്‍ ആ ലിസ്‌റ്റില്‍ അശ്വത്ഥാമാവ് ഒരുപാട് പുറകിലായിരിക്കും എന്നാണ് എനിക്കു തോന്നിയത്.
ശത്രുവിന്റെ വംശമില്ലാതാക്കാന്‍ ബ്രഹ്‌മാസ്‌ത്രമുപയോഗിച്ചു ഗര്‍ഭസ്‌ഥശിശുവിനെ കൊന്നു എന്നതാണ് അശ്വത്ഥാമാവ് ചെയ്‌ത പൊറുക്കാനാകാത്ത തെറ്റ്. ശരീരമാസകലം ഉണങ്ങാത്ത മുറിവുകളുമായി, ആ മുറിവുകള്‍ പഴുത്ത്. രക്‌തമൊലിപ്പിച്ച്, വേദനയും സഹിച്ച് ആ വേദനയെ തണുപ്പിക്കാന്‍ ദേഹത്ത് ചന്ദനം പുരട്ടി നടക്കുമ്പോള്‍, ഭ്രൂണഹത്യയും, വംശഹത്യയും, മനുഷ്യക്കുരുതിയുമെല്ലാം ചെയ്യുന്ന........
© Mangalam
