വിളങ്ങുന്നു ഭൂമിയെപ്പോലെ...
സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗോളമാണു നമുക്ക് ചന്ദ്രന്‍. 'ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിര്‍മലതയും' എന്ന രീതിയില്‍ ഭൂവാസികള്‍ ചന്ദ്രനെ വാഴ്‌ത്തിപ്പാടി. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' തുടങ്ങിയ പ്രകീര്‍ത്തനങ്ങള്‍ രാജസദസുകളിലുമെത്തി. പക്ഷേ, ചന്ദ്രന്റെ 'ആല്‍ബിഡോ 'രഹസ്യം അറിഞ്ഞിരുന്നെങ്കില്‍ പുകഴ്‌ത്തുപാട്ടുകാരെ രാജാക്കന്മാര്‍ ജയിലില്‍ അടയ്‌ക്കുമായിരുന്നു... ആ വരികള്‍ ഇങ്ങനെ തിരുത്താം, തിളങ്ങുന്നു... ഭൂമിയെപ്പോലെ...
This is a modal window.
Beginning of dialog window. Escape will cancel and close the window.
End of dialog window.
******************************
ഒരു വസ്‌തുവിന്റെ തിളക്കം കണക്കാക്കുക ആല്‍ബിഡോയുടെ അടിസ്‌ഥാനത്തിലാണ്. ഒരു പ്രതലത്തിന്റെ പ്രതിഫലന ശേഷിയെയാണ് അത് സൂചിപ്പിക്കുന്നത്. ആല്‍ബിഡോ മൂല്യം പൂജ്യം മുതല്‍ ഒന്ന് വരെയാണ്. മൂല്യം കൂടുന്തോറും പ്രതിഫലനശേഷി കൂടും. ഉദാഹരണമായി മഞ്ഞിന് ഉയര്‍ന്ന ആല്‍ബിഡോ (ഏകദേശം 0.8) ഉണ്ട്. അതായത്, സൂര്യനില്‍നിന്നുള്ള 80% പ്രകാശത്തെയും ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കും. മരുഭൂമിയിലെ മണല്‍ (ഏകദേശം 0.4), മണ്ണ് (0.17), വനങ്ങള്‍ (0.15) എന്നിവയ്‌ക്ക് ആല്‍ബിഡോ കുറവാണ്. ഇരുണ്ട പ്രതലങ്ങള്‍ കൂടുതല്‍ വികിരണം ആഗിരണം ചെയ്യുന്നതാണു കാരണം. ലാറ്റിന്‍ ഭാഷയിലെ 'അല്‍ബസ്' (വെള്ള) എന്ന വാക്കില്‍നിന്നാണ് ആല്‍ബിഡോ എന്ന പദം ഉരുത്തിരിഞ്ഞത്.
നൂറു ശതമാനം ആല്‍ബിഡോയുള്ള വസ്‌തുവിനെ മികച്ച കണ്ണാടി എന്നു വിളിക്കാം. അവിടെ ഒന്നും ആഗിരണം ചെയ്യപ്പെടുന്നില്ല. പ്രകാശം മുഴുവന്‍ പ്രതിഫലിക്കും. പൂജ്യം ആല്‍ബിഡോ എന്നാല്‍ പ്രകാശ ഊര്‍ജത്തിന്റെ നൂറു ശതമാനം ആഗിരണം ചെയ്യുമെന്നര്‍ഥം.
പ്രകാശം 'വിഴുങ്ങുന്ന' സൂര്യന്‍
തമോഗര്‍ത്തങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കാത്തതിനാല്‍ അവയുടെ ആല്‍ബിഡോ മൂല്യം പൂജ്യമാണ്. പക്ഷേ, നമ്മുടെ സൂര്യന്റെ ആല്‍ബിഡോ മൂല്യവും പൂജ്യത്തിനടുത്താണ്!
ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ പോലെയല്ല, സൂര്യന്‍ പ്രകാശം ഉത്‌പാദിപ്പിക്കുന്ന ഗോളമാണ്. അതു പ്രകാശത്തെ പതിഫലിപ്പിക്കുന്നുമില്ല.........
© Mangalam
