തെലങ്കാനയിലെ 42% ഒ.ബി.സി സംവരണവും അതിന്റെ പ്രത്യാഘാതങ്ങളും
പിന്നാക്ക സംവരണം ഭരണഘടനാപരമായ അവകാശമാണ്. എന്നാല്‍, ഈ അവകാശം അംഗീകരിക്കാന്‍ കഴിയാത്ത ശക്‌തികള്‍ രാജ്യത്ത് എന്നും ഉണ്ടായിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു പ്രത്യേക സംരക്ഷണം ഭരണഘടനയില്‍ നല്‍കിയതില്‍ ചിലര്‍ ശക്‌തമായി വിമര്‍ശിച്ചു.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി സാമൂഹിക അസമത്വങ്ങളാണ്. ഈ അസമത്വങ്ങള്‍ ജാതിവ്യവസ്‌ഥയുടെ സൃഷ്‌ടിയായിരുന്നു. ജാതിവ്യവസ്‌ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും ഓരോ ജാതിയിലും പെട്ടവര്‍ ചെയ്യേണ്ട തൊഴിലുകള്‍ അനുശാസിക്കുകയും ചെയ്‌തു. ഹീനമായ നിലയിലേക്ക് അധഃപതിച്ച ജാതിവ്യവസ്‌ഥ അയിത്തം, വര്‍ഗീയത എന്നീ ദുരാചാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ സത്തയെത്തന്നെയും കരണ്ടുതിന്നുന്നു.
ഉയര്‍ന്ന ജാതിക്കാര്‍ സമൂഹത്തിലെ മേല്‍ത്തട്ടിലും കീഴ്‌ജാതിക്കാര്‍ അടിത്തട്ടിലുമായി പ്രതിഷ്‌ഠിക്കപ്പെട്ടിരുന്നു. കിരാതമായ അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ക്കു കീഴ്‌ജാതിക്കാര്‍ വിധേയരായി. ജാതിവ്യവസ്‌ഥയുണ്ടാക്കിയ സാമൂഹികവും സാമ്പത്തികവുമായ ഈ അസമത്വങ്ങള്‍ക്ക് ഇന്ത്യയിലെ പരമ്പരാഗത ആചാരങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്‌തു. ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ അടിസ്‌ഥാന കാരണം ജാതിയാണ്. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ എന്നിവരുടെ സ്‌ഥാനം ഇപ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍തന്നെയാണ്. ജാതീയമായ വിവേചനം, സാമൂഹികമായ അസമത്വം, സാംസ്‌കാരികമായ പിന്നാക്കാവസ്‌ഥ, സാമ്പത്തികമായ അസമത്വം, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്‌ഥ എന്നിവ ഇവര്‍ യുഗങ്ങളായി അനുഭവിച്ചുവരികയാണ്.
ഇന്ത്യയിലെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കു പുറമേ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആയി വളരെ പിന്നാക്കം നില്‍ക്കുന്ന വളരെ ദുര്‍ബലമായ വിഭാഗമാണ് പിന്നോക്കവര്‍ഗങ്ങള്‍. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളിലും ബഹുഭൂരിപക്ഷം പിന്നാക്ക വിഭാഗങ്ങളായതുകൊണ്ട് ഈ പിന്നാക്കവിഭാഗങ്ങളുടെ സംഖ്യ വളരെ വലുതാണ്. ന്യൂനപക്ഷങ്ങളും, രാജ്യത്തെ ഭൂരിപക്ഷമതത്തിലെ പിന്നോക്കക്കാരും ഏറ്റവും കൂടുതലുള്ള ലോകത്തിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മനുസ്‌മൃതിയുടെ അടിസ്‌ഥാനത്തിലുള്ള തൊഴില്‍-ജാതിവിവേചനം നൂറ്റാണ്ടുകളായി ഈ........
© Mangalam
