കാമ്പസിന്റെ നിയന്ത്രണം ഗുണ്ടകള്‍ക്കാവരുത്
പതിവുപോലെ തമ്മില്‍ തല്ലി വാര്‍ത്ത സൃഷ്‌ടിക്കുന്നതിനപ്പുറം കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ക്കു യാതൊന്നും ചെയ്യാന്‍ കഴിവില്ലാതായിരിക്കുന്നു. തിരുവനന്തപുരത്തു കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു. ഏറ്റുമുട്ടലില്‍ സര്‍വകലാശാലാ ആസ്‌ഥാനം യുദ്ധക്കളമായി മാറുന്ന സാഹചര്യമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള വിജയാഹ്‌ളാദവും ഇതിനിടയിലുണ്ടാകുന്ന കല്ലേറും പോലീസ് ഇടപെടലുമെല്ലാം എത്രയോ തവണ കേരളം കണ്ടിട്ടുള്ളതാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എസ്.എഫ്.ഐ, കെ.എസ്.യു. വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കും പോലീസിനും ഉള്‍പ്പെടെ പരുക്കേല്‍ക്കുകയുണ്ടായി. കെ.എസ്.യുവിന്റെ തെരഞ്ഞെടുപ്പ് നേട്ടത്തില്‍ വിറളി പൂണ്ട് എസ്.എഫ്.ഐയാണ് ആക്രമണം നടത്തിയതെന്നു കെ.എസ്.യുവും പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. കലാലയ രാഷ്‌ട്രീയത്തിന്റെ പോക്ക് ശരിയല്ലെന്ന വാദത്തിനു ശക്‌തിപകരാന്‍മാത്രമേ ഇതുപോലുള്ള സംഘര്‍ഷങ്ങള്‍ ഇടവരുത്തുകയുള്ളൂ. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ നടപ്പുരീതികള്‍ ഈ വിധം........
© Mangalam
