തൊഴിലിടങ്ങള്‍ അടിമത്താവളമല്ല
ഇതു കേരളമെന്ന് അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കുമേറ്റ കടുത്ത അപമാനമാണു പെരുമ്പാവൂരില്‍ ഉണ്ടായ തൊഴില്‍പീഡനം. ടാര്‍ഗറ്റ് തികയ്‌ക്കാത്തതിനു ഡയറക്‌ട് മാര്‍ക്കറ്റിങ് സ്‌ഥാപനത്തിലെ ജീവനക്കാരനെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടിലിഴയിച്ചു നടത്തിയ ക്രൂര പീഡനം അങ്ങേയറ്റം ഞെട്ടിക്കുന്നതായി. നായ്‌ക്കളെപ്പോലെ മുട്ടില്‍ ഇഴയിക്കുന്നതും പാന്റ്‌സ് ഊരിക്കുന്നതും വെള്ളം നിറച്ച പാത്രത്തില്‍നിന്നു നാണയം നക്കിയെടുക്കുന്നതുമായ ദൃശ്യങ്ങളാണു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതു കേരളത്തില്‍ തന്നെയോ എന്നു ചോദിക്കാതിരിക്കാനാകില്ല. തൊഴില്‍ പീഡനത്തിനിരയായ യുവാവ് പീഡന ദൃശ്യങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും പുറത്തുവന്നത് കീഴ്‌ജീവനക്കാരെ അടിമകളെപ്പോലെ കരുതുന്ന യജമാനന്മാരുടെ ക്രൂരമനസിന്റെ ചിത്രീകരണമാണ്. ഉടമകളും അടിമകളുമായി ഒരു കൂട്ടര്‍ സാമൂഹികവും സാംസ്‌കാരികവുമായി ഇത്രയേറെ മുന്നേറിയെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലായി സംഭവം മാറിയിരിക്കുന്നു. ഇത്തരം ആളുകളെയും സ്‌ഥാപനങ്ങളെയും തുറന്ന് എതിര്‍ക്കുകയും ശക്‌തമായ നടപടികളിലൂടെ ചെറുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
പെരുമ്പാവൂര്‍ അറയ്‌ക്കപ്പടി കെല്‍ട്രോ ഡയറക്‌റ്റ്........
© Mangalam
