മറവിയിലേക്കു മറഞ്ഞ സുന്ദര നായകന്‍
സിനിമയിലേക്കു ജനിച്ചു വീണയാളായിരുന്നു ഇന്നലെ അന്തരിച്ച നടന്‍ രവി കുമാര്‍ എന്നു പറയാം. കേരളത്തിലെ ആദ്യ സ്‌റ്റുഡിയോകളില്‍ ഒന്നായിരുന്ന ശ്രീകൃഷ്‌ണാ സ്‌റ്റുഡിയോയുടെ ഉടമയായിരുന്നു പിതാവ് കെ.എം.കെ. മേനോന്‍. അമ്മ ഭാരതിയും നടിയായിരുന്നു. എ. വിന്‍സന്റിന്റേതടക്കം സിനിമകളില്‍ നായികയായിരുന്ന ഭാരതി പിന്നീട് സിനിമകളും നിര്‍മിച്ചു.
പിതാവ് നിര്‍മിച്ച സിനിമകളില്‍ ബാലനടനായി രവി കുമാര്‍ അഭിനയിച്ചിരുന്നു. നായകനാക്കിയതും പിതാവ് തന്നെ. 1975ല്‍ പുറത്തിറങ്ങിയ ഉല്ലാസയാത്രയില്‍. അതേ സിനിമയില്‍ മറ്റൊരു നടനും മുഴുനീള വേഷം കിട്ടി- ജയന്. അതിനു മുന്‍പ് ജേസി സംവിധാനം ചെയ്‌ത ശാപമോക്ഷത്തില്‍ ഒരു പാട്ടു സീനില്‍ മാത്രം രംഗത്തു വന്ന ജയന്‍ ഉല്ലാസയാത്രയില്‍ വില്ലനായിരുന്നു.
ഐ.വി. ശശിയുടെ സിനിമകളായിരുന്നു രവി കുമാറിനെ താരപ്രഭയിലേക്കു നയിച്ചത്. ശശിയുടെ നാലാമത്തെ സിനിമയായ അയല്‍ക്കാരിയിലാണ് ഈ കൂട്ടുകെട്ടിനു തുടക്കം. അവളുടെ രാവുകളിലെ നായക വേഷം അദ്ദേഹത്തിന് വലിയ മുന്നേറ്റമാണ് സമ്മാനിച്ചത്. ശശിയുടെ 89 സിനിമയില്‍ അഭിനയിച്ചു.
നായകനായി തിളങ്ങി നില്‍ക്കുമ്പോള്‍ അങ്ങാടിയിലെ വില്ലന്‍ സ്വഭാവമുള്ള വേഷത്തിനു സമ്മതം മൂളാന്‍ രവി കുമാറിനു തെല്ലും മടിയുണ്ടായില്ല. ആ സിനിമയിലെ നായകനാകട്ടെ, താന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയിലെ വില്ലനായിരുന്നു, ജയന്‍! 'അടുത്ത സിനിമയില്‍ ജയനാണ് നായകന്‍,........
© Mangalam
