എത്ര വെട്ടു വെട്ടിയാലും സത്യങ്ങള്‍ ഇനിയും വരും
"അഭിപ്രായ സ്വാതന്ത്ര്യം പരിഷ്‌കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇതില്ലാതെ ഭരണഘടനയുടെ 21-ാം അനുച്‌ഛേദം ഉറപ്പുനല്‍കുന്ന അന്തസാര്‍ന്ന ജീവിതം നയിക്കാന്‍ സാധ്യമല്ല. ആരോഗ്യകരമായ ജനാധിപത്യത്തില്‍ ഒരു വ്യക്‌തിയോ സംഘമോ പ്രകടിപ്പിച്ച അഭിപ്രായങ്ങളേയും കാഴ്‌ചപ്പാടുകളേയും മറ്റൊരു കാഴ്‌ചപ്പാടുകൊണ്ടാണ് നേരിടേണ്ടത്. ഒരാളുടെ കാഴ്‌ചപ്പാടിനെ ഭൂരിപക്ഷത്തിനും ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ പോലും തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ആ വ്യക്‌തിയുടെ അവകാശം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. കവിതയും നാടകവും സിനിമയും സ്‌റ്റേജ് ഷോകളും ആക്ഷേപഹാസ്യവും കലയുമെല്ലാമാണ് മനുഷ്യജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത്."
ഇക്കഴിഞ്ഞ മാര്‍ച്ച് 28-ന് ജസ്‌റ്റീസുമാരായ അഭയ് ഓകയും ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് കീഴ്‌ക്കോടതി ജഡ്‌ജിമാരെയും പോലീസ് ഉദ്യോഗസ്‌ഥരേയും അടക്കം ഓര്‍മിപ്പിച്ചതാണിത്. ഇന്ത്യന്‍ ഉര്‍ദു ഭാഷാ കവിയും കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവുമായ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി സമൂഹ മാധ്യമമായ ഇന്‍സ്‌റ്റാഗ്രാമില്‍ ഒരു കവിത പങ്കു വച്ചതിന് ഗുജറാത്ത് പോലീസ് ഫയല്‍ ചെയ്‌ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് രാജ്യത്തെ പരമോന്നത കോടതി വളരെ സുപ്രധാനമായ ഈ നിലപാട് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിച്ചത്.
എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, ഇമ്രാന്‍ പ്രതാപ് യാതൊരു കുറ്റവും ചെയ്‌തിട്ടില്ലെന്നും വ്യക്‌തമാക്കി.
സുപ്രീം കോടതിയുടെ ഈ നിരീക്ഷണം വന്ന ദിവസം തന്നെയാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ മുംബൈയില്‍ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടന്ന ഒരു ആക്ഷേപ ഹാസ്യ പരിപാടിയില്‍ പാരഡി ഗാനത്തിലൂടെ പരിഹസിച്ചു എന്നതിന്റെ പേരില്‍ പ്രതിഷേധം നേരിടുന്ന സ്‌റ്റാന്‍ഡ് അപ്പ് കൊമേഡിയനും രാഷ്‌ട്രീയ ആക്ഷേപ ഹാസ്യകാരനുമായ കുനാല്‍ കമ്രയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുംബൈ പോലീസ് കുനാല്‍ കമ്രയെ വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യുന്നതിന് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സുപ്രീം........
© Mangalam
