menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വഖഫ്‌ ബോര്‍ഡ്‌ ഭൂമി കുംഭകോണം: മുസ്ലിംകള്‍ പ്രധാന ഇരകള്‍

12 0
04.04.2025

സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഇന്ത്യയിലെ സ്വത്തുക്കളുടെ മൂന്നാമത്തെ വലിയ ഉടമ വഖഫാണ്‌. വഖഫ്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം ഓഫ്‌ ഇന്ത്യ പോര്‍ട്ടല്‍ വെളിപ്പെടുത്തുന്നത്‌, ഇന്ത്യയിലെ വഖഫ്‌ സ്വത്തുക്കളുടെ ആകെ വിസ്‌തൃതി 37.39 ലക്ഷം ഏക്കറിലേറെയുണ്ടെന്നാണ്‌. 28 സംസ്‌ഥാനങ്ങളും ഏഴ്‌ കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യയില്‍, 32 വഖഫ്‌ ബോര്‍ഡുകള്‍ വിവിധ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. മൊത്തം 8,72,802 വഖഫ്‌ സ്വത്തുക്കളുള്ള ഇന്ത്യയിലെ വഖഫ്‌ ആസ്‌തികളുടെ വ്യാപ്‌തി വളരെ വലുതാണ്‌. കൂടാതെ, 4,02,089 ഉപയോക്‌താക്കളുടെ വഖഫ്‌ ഉണ്ട്‌. പക്ഷേ, അവയ്‌ക്കു കൃത്യമായ രേഖകളില്ല. മാത്രമല്ല, 1088 വഖഫ്‌ ആധാരങ്ങള്‍ മാത്രമേ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളൂ. കൂടാതെ 26,676 സ്വകാര്യ വഖഫ്‌ (വഖഫ്‌ അലാല്‍ ഔലാദ്‌) സ്വത്തുക്കളുമുണ്ട്‌.

ഇന്ത്യയിലെ വഖഫ്‌ ചരിത്രവും നിലവിലെ പ്രതിസന്ധിയും

ഭരണം മെച്ചപ്പെടുത്തുന്നതും കെടുകാര്യസ്‌ഥത തടയുന്നതും ലക്ഷ്യമിട്ടുള്ള നിരവധി നിയമനിര്‍മാണ പരിവര്‍ത്തനങ്ങളിലൂടെയാണ്‌ ഇന്ത്യയിലെ വഖഫ്‌ സ്വത്തുക്കളുടെ പരിപാലനം വികസിച്ചത്‌. 1894-ലെ പ്രിവി കൗണ്‍സില്‍ വിധിമുതല്‍, മുസ്സല്‍മാന്‍ വഖഫ്‌ നിയമങ്ങള്‍ (1913, 1923, 1930), 1954ലെ വഖഫ്‌ നിയമം, തുടര്‍ന്നുള്ള ഭേദഗതികള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങള്‍ വഖഫ്‌ പരിപാലനത്തെ രൂപപ്പെടുത്തിയിട്ടുണ്ട്‌. 1995-ലെ വഖഫ്‌ നിയമം നിയന്ത്രണ സംവിധാനങ്ങളെ കൂടുതല്‍ ശക്‌തിപ്പെടുത്തുകയും 2013-ലെ പ്രധാന ഭേദഗതി അതിന്റെ വ്യാപ്‌തി വികസിപ്പിക്കുകയും ചെയ്‌തു.

മഹത്തായ ചരിത്രമുണ്ടെങ്കിലും, ഇന്ത്യയിലുടനീളമുള്ള വഖഫ്‌ ബോര്‍ഡുകള്‍ അഴിമതിയുടെയും കെടുകാര്യസ്‌ഥതയുടെയും ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്‌. നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്നു വഖഫ്‌ സ്വത്തുക്കള്‍ പലപ്പോഴും നിയമവിരുദ്ധമായി വില്‍ക്കുകയോ തുച്‌ഛമായ വിലയ്‌ക്കു പാട്ടത്തിനു നല്‍കുകയോ ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈയേറ്റങ്ങള്‍, നിയമവിരുദ്ധ ഭൂമി ഇടപാടുകള്‍, നിയമപരമായ വ്യവഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ വ്യാപകമായ ഈ അഴിമതി, മുസ്ലീം സമുദായത്തില്‍ അസ്വസ്‌ഥതകള്‍ വര്‍ധിക്കുന്നതിനു കാരണമായി. ഈ വിഷയം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സാമൂഹിക എതിര്‍പ്പും തിരിച്ചടിയും സമാന ജനതയില്‍നിന്നുണ്ടാകുന്ന അമിതസമ്മര്‍ദവും ഭയന്നു മിക്ക സമുദായാംഗങ്ങളും തുറന്നു സംസാരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുന്നു.

വ്യാപക കൈയേറ്റങ്ങളും നിയമപോരാട്ടങ്ങളും

വഖഫ്‌ സ്വത്തുക്കളുടെ ഗണ്യമായ........

© Mangalam