ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന് അഭിനന്ദനം
തകര്‍ച്ചയില്‍നിന്നു തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെക്കുറിച്ചുമാത്രമാണു വര്‍ഷങ്ങളായി ചര്‍ച്ചചെയ്യാന്‍ ഉണ്ടായിരുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കാന്‍പോലും കഴിയാത്ത അവസ്‌ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായി ചുതമലയേല്‍ക്കുന്നത്. ഗുരുതര പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു മന്ത്രി ഒരു വാക്ക് നല്‍കുകയുണ്ടായി. ഒന്നാം തീയതി ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്‌ദാനം. ആ വാക്കു പാലിക്കാന്‍ മന്ത്രിക്കു സാധിച്ചിരിക്കുന്നു. മാര്‍ച്ചിലെ മുഴുവന്‍ ശമ്പളവും ഏപ്രില്‍ ഒന്നിനുതന്നെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കു സാധിച്ചു. 2021ല്‍ ആറാം മാസത്തെ ശമ്പളം ജൂലൈ രണ്ടിനു കൊടുത്തശേഷം കെ.എസ്.ആര്‍.ടി.സിക്ക് ഒന്നാം തീയതി ശമ്പളം നല്‍കാനോ ഒരുമിച്ചു ശമ്പളം കൊടുക്കാനോ കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍, പറഞ്ഞുതുപോലെ ഒന്നാം തീയതിതന്നെ മുഴുവന്‍ ശമ്പളവും ജീവനക്കാരുടെ അക്കൗണ്ടിലെത്തിക്കാന്‍ കഴിഞ്ഞതു വലിയ നേട്ടംതന്നെ.........
© Mangalam
