'രണ്ടാം വീടി'ന് പ്രാധാന്യമേറെ
അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാംക്ല ാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറായി നിശ്‌ചയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തോടെ അഞ്ചു വയസ് എന്ന പ്രായപരിധി അവസാനിക്കുമെന്ന പ്രഖ്യാപനം ചില മാതാപിതാക്കളെയെങ്കിലും ആശങ്കപ്പെടുത്തുന്നതായി. നിലവില്‍ പ്രീ-പ്രൈമറിയില്‍ പഠിക്കുന്ന കുറച്ചു കുട്ടികളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതാണ് ആശങ്കയ്‌ക്ക് അടിസ്‌ഥാനം. 2026 ജൂണിനു മുമ്പ് ആറു വയസ് തികയാത്തവര്‍ ഒരു വര്‍ഷംകൂടി യു.കെ.ജിയില്‍ തുടരേണ്ടിവരും.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാംക്ല ാസ് പ്രവേശനത്തിന് ആറു വയസ് എന്നത് 2022 മുതല്‍ നടപ്പിലാക്കിയിട്ടുള്ള കാര്യമാണ്. എന്നാല്‍, കേന്ദ്രം നിര്‍ബന്ധം പിടിച്ചപ്പോഴും കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്നും പെട്ടെന്ന് ആ രീതിയിലേക്കു മാറുന്നതു ബുദ്ധിമുട്ടുണ്ടാക്കുമെന്നുമായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്. ഏതാണ്ട് അമ്പത് ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറു വയസിനു ശേഷമാണ് സ്‌കൂളുകളിലെത്തുന്നത്.........
© Mangalam
