വഖഫ് ബില്‍: നിര്‍ണായകമാകുക ജെ.ഡി.യു. നിലപാട്
വിവാദ വഖഫ് ഭേദഗതി ബില്‍ ഇന്നു ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ നിര്‍ണായകമാകുക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യുവിന്റെ നിലപാട്. ബില്ലില്‍ 10 മണിക്കൂര്‍ ചര്‍ച്ചയാണു പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് മണിക്കൂറാണു സ്‌പീക്കര്‍ ഓം ബിര്‍ല അനുവദിച്ചിരിക്കുന്നത്. ചര്‍ച്ച സമയം നീട്ടാനും സ്‌പീക്കര്‍ക്ക് സാധിക്കും.
സംയുക്‌ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണു ലോക്‌സഭയില്‍ അവതരിപ്പിക്കുക. ബില്ലില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും നിലപാടാണു പ്രധാനം. ബില്‍ പാസാകണമെങ്കില്‍ ഇരുപാര്‍ട്ടികളുടെയും പിന്തുണ അനിവാര്യമാണ്. മുസ്ലിം വോട്ടുകള്‍ ഇരുപാര്‍ട്ടികളുടെയും അടിത്തറയുടെ ഭാഗമാണ്. ടി.ഡി.പിക്ക് 16 എം.പിമാരാണ് ഉള്ളത്. ബില്ലിനെ പിന്തുണയ്‌ക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. ജെ.ഡി.യുവിന് 12 എം.പിമാരുണ്ട് അവരുടെ ആശങ്ക മാറിയിട്ടില്ല.
ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജെ.ഡി.യു. എന്തു നിലപാടെടുക്കുമെന്ന വിഷയത്തിലും ചര്‍ച്ചകളുണ്ട്. ചന്ദ്രബാബു നായിഡു മുസ്ലിംകള്‍ക്ക് അനുകൂല നിലപാടുള്ളയാളാണെന്നും അതോടൊപ്പം........
© Mangalam
