അമ്പമ്പോ, എന്താ ലഹരി! പുകയാകരുത് വേട്ട
കേരളത്തില്‍ ഇപ്പോള്‍ ഒരു ദിവസം ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടു പിടികൂടുന്നതു നൂറ്റമ്പതോളം വ്യക്‌തികളെയാണ്. എം.ഡി.എം.എ. അടക്കമുള്ള നിരോധിത ലഹരിവസ്‌തുക്കള്‍ കൈവശംവയ്‌ക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നതിനു പിടിക്കപ്പെടുന്നവരുടെ എണ്ണമാണ് ഇത്. ഉപയോഗിക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ അധികൃതര്‍ക്കും കഴിയുകയില്ല എന്നതു സത്യം.
ലഹരിമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംസ്‌ഥാനമാകെ വര്‍ധിച്ചതിനെത്തുടര്‍ന്നു സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച സ്‌പെഷല്‍ ഡ്രൈവാണ് ഓപ്പറേഷന്‍ ഡി ഹണ്ട്. കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ ഒരു നടപടിയാണ് ഇക്കാര്യത്തില്‍ വൈകിയാണെങ്കിലും ഉണ്ടായത്.
സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ച് ഒരു മാസമായിട്ടും പിടിയിലാകുന്നവരുടെ എണ്ണത്തിലോ........
© Mangalam
