മാലിന്യം മറയട്ടെ, മുഖച്‌ഛായ മാറട്ടെ
മാലിന്യ മുക്‌ത നവകേരളം സൃഷ്‌ടിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നു. സമ്പൂര്‍ണ മാലിന്യമുക്‌ത തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പ്രഖ്യാപനം ഇതിന്റെയൊരു ഭാഗമായി വിലയിരുത്താനാകും. സര്‍ക്കാര്‍ നിശ്‌ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ് ഈയൊരു പദവി ലഭിച്ചിരിക്കുന്നത്. നാട് നേരിടുന്ന മാലിന്യ വിപത്തിനെതിരേ അവബോധം സൃഷ്‌ടിക്കാനും മാലിന്യനിര്‍മാര്‍ജനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇതുപോലുള്ള അംഗീകാരങ്ങളും അഭിനന്ദനങ്ങളും തീര്‍ച്ചയായും സഹായിക്കും.
സര്‍ക്കാരിന്റെ വിലയിരുത്തലില്‍ മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിനു വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ ഹരിത കര്‍മ്മ സേന 87,97,815 വീടുകളിലും സ്‌ഥാപനങ്ങളിലും എത്തി അജൈവമാലിന്യം ശേഖരിക്കുകയുണ്ടായി. ഹരിതമിത്രം ആപ്പിലെ കണക്ക് അനുസരിച്ച് ഇത് 96 ശതമാനത്തോളം വരും. മാലിന്യ സംസ്‌കരണ പുരോഗതിയെ 80 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കാനും സുസ്‌ഥിരമായ സംവിധാനങ്ങള്‍ ഒരുക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമായി ഏറ്റെടുക്കുകയെന്ന് മന്ത്രി എം.ബി രാജേഷ് പറയുകയുണ്ടായി. മാലിന്യ സംസ്‌കരണത്തിന്റെ........
© Mangalam
