പെരുന്നാളിന്റെ നറുമണങ്ങള്‍
മതം മനുഷ്യനില്‍ നിറക്കുന്ന സുപ്രധാന മൂല്യം സ്‌നേഹമാണ്. കരുണ, പാരസ്‌പര്യം, ഉദാരത, സഹായമനസ്‌കത, സാഹോദര്യം, ദാനശീലം തുടങ്ങി എല്ലാം അതില്‍നിന്നാണ് ഉറവയെടുക്കുന്നത്. വിശ്വാസിയുടെ എല്ലാ ആരാധനാകര്‍മങ്ങളും അവനില്‍ ഈ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. റമദാന്‍ എന്ന സവിശേഷ ആരാധനാകാലത്തിന് ശേഷം വരുന്ന പെരുന്നാള്‍ ആഘോഷവും ഒരു സാമൂഹിക ആരാധനയുമാവുന്നത് ഇങ്ങനെയാണ്. പല വിധേനയും മതവും വിശ്വാസവും ആരാധനാ കര്‍മങ്ങളുമെല്ലാം ഇങ്ങനെ സമൂഹത്തെ നിര്‍മിക്കുന്നു.
നമ്മുടെ കാലം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മൂല്യമാണ് പരസ്‌പരമുള്ള സഹായമനോഭാവം എന്ന് തോന്നിയിട്ടുണ്ട്. ജനങ്ങളെല്ലാം പലവിധ പ്രയാസങ്ങളിലാണ്. മാനസികവും ശാരീരികവും സാമ്പത്തികവും........
© Mangalam
