രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്‌ട്രീയത്തിലേക്കെത്തുമ്പോള്‍
കൂട്ടിക്കിഴിക്കലുകള്‍ നിറഞ്ഞ അതീവ സങ്കീര്‍ണ പ്രക്രിയയാണ് രാഷ്‌ട്രീയം. ജാതിമതസാമൂഹിക ഘടകങ്ങളും പാര്‍ട്ടി സമവാക്യങ്ങളും നിറഞ്ഞ നിരന്തര പോരാട്ട ഭൂമി. രാജ്യത്തിനാവശ്യമായ വികസന പദ്ധതികള്‍ നടപ്പാക്കി ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ സംവിധാനത്തിലേക്ക് സാങ്കേതികവിദ്യ വിദഗ്‌ധനായ ഒരാളെത്തുമ്പോള്‍ അല്‍പ്പം കൗതുകത്തോടെ തന്നെ നമുക്ക് രാജീവ് ചന്ദ്രശേഖറിന്റെ കേരളാ രാഷ്‌ട്രീയ പ്രവേശനത്തെ കാണേണ്ടി വരും. തുടര്‍ച്ചയായ മൂന്നു തവണ നീണ്ട 18 വര്‍ഷത്തെ രാജ്യസഭാ അംഗമെന്ന പ്രവര്‍ത്തന പരിചയവും മൂന്നു വര്‍ഷത്തോളം നീണ്ട കേന്ദ്ര സഹമന്ത്രി പദവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി നടത്തിയ അഞ്ചാഴ്‌ച നീണ്ട പ്രവര്‍ത്തനങ്ങളും രാജീവ് ചന്ദ്രശേഖറെന്ന വ്യക്‌തിയെ മലയാളിക്ക് പരിചയപ്പെടുത്തി നല്‍കുന്നുണ്ട്.
എന്നാല്‍, അദ്ദേഹത്തിന്റെ സാങ്കേതിക മേഖലയിലെ വൈദഗ്‌ധ്യങ്ങളടക്കം കൂടുതല്‍ സൂക്ഷ്‌മമായി കേരളം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ സംസ്‌ഥാനത്തിന്റെ മുഖച്‌ഛായ മാറ്റാന്‍ അദ്ദേഹത്തിനാകും. ടെക്‌നോക്രാറ്റ് പൊളിറ്റീഷ്യന്‍ എന്ന വാക്ക് അദ്ദേഹത്തിനായി ഉപയോഗിക്കേണ്ടിവരും.
ഇന്നത്തെ അതിവേഗ ഡിജിറ്റല്‍ യുഗത്തില്‍, അത്യാധുനിക സാങ്കേതികവിദ്യ, സംരംഭകത്വം, നയരൂപീകരണം എന്നീ മൂന്നു മേഖലകളിലും വിജയം നേടിയ വ്യക്‌തികള്‍ കുറവാണ്. എന്നാല്‍, ഇക്കാര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിഭാശാലി തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. ഒരു ടെക്‌നോക്രാറ്റില്‍നിന്ന് സംരംഭകനായി മാറിയ വ്യക്‌തി, ദീര്‍ഘവീക്ഷണമുള്ള നയതന്ത്രജ്‌ഞന്‍, ഇന്ത്യയുടെ........
© Mangalam
