ആര്‍.എസ്.എസ്. ശതാബ്‌ദിയിലെത്തുമ്പോള്‍
രാഷ്‌ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്.) നൂറു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇത്തരം അവസരങ്ങള്‍ ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനര്‍സമര്‍പ്പിക്കാനുമുള്ളതാണ്. പ്രസ്‌ഥാനത്തെ നയിച്ച ധീരരെയും ഈ യാത്രയില്‍ നിസ്വാര്‍ത്ഥമായി പങ്കുചേര്‍ന്ന സ്വയംസേവകരുടെയും അവരുടെ കുടുംബങ്ങളുടെയും പരമ്പരയെയും അംഗീകരിക്കാനുള്ള അവസരം കൂടിയാണിത്.
ലോകശാന്തിക്കും സമൃദ്ധിക്കും വേണ്ടി സൗഹാര്‍ദപൂര്‍ണവും ഏകാത്മവുമായ ഭാവിഭാരതത്തിനായി ഈ നൂറ് വര്‍ഷത്തെ യാത്രയെ മുന്നില്‍ നിര്‍ത്തി ദൃഢനിശ്‌ചയം ചെയ്യുന്നതിന് സംഘ സ്‌ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനവും ഹിന്ദു കലണ്ടറിലെ ആദ്യ ദിനവുമായ വര്‍ഷ പ്രതിപദയെക്കാള്‍ മികച്ച സന്ദര്‍ഭം വേറെയില്ല. കൊല്‍ക്കത്തയില്‍ വൈദ്യശാസ്‌ത്ര പഠനം നടത്തുന്നതിനിടയില്‍ത്തന്നെ, ഭാരതത്തെ ബ്രിട്ടീഷ് കോളനിവാഴ്‌ചയില്‍നിന്ന് മോചിപ്പിക്കാന്‍ നടന്ന സായുധ വിപ്ലവം മുതല്‍ സത്യഗ്രഹം വരെയുള്ള എല്ലാ പരിശ്രമങ്ങളിലും നേരിട്ട് പങ്കാളിയായ ആളാണ് ഡോ. ഹെഡ്‌ഗേവാര്‍. സാമൂഹിക പരിഷ്‌കരണമോ രാഷ്‌ട്രീയ സ്വാതന്ത്ര്യമോ എന്നത് അക്കാലത്ത് ചര്‍ച്ചാ വിഷയങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു. ഒരു ഡോക്‌ടറെന്ന നിലയില്‍ പ്രശ്‌നങ്ങളുടെ അടിസ്‌ഥാന കാരണം കണ്ടെത്തുകയാണ് അദ്ദേഹം ചെയ്‌തത്. നമ്മുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെടാന്‍ കാരണമായ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി, ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു.
ഏതാനും നേതാക്കളുടെ കീഴിലുള്ള കേവല രാഷ്‌ട്രീയ പ്രവര്‍ത്തനം നമ്മുടെ രാഷ്‌ട്രത്തിന്റെ........
© Mangalam
