അതിജീവിതരുടെ പുനരധിവാസം
ഒറ്റപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്നതാണ് കേരളത്തിന്റെ സമൂഹ മനസ് എന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ശിലാസ്‌ഥാപനം. ഓരോ കുടുംബത്തിനും ഏഴു സെന്റില്‍ 1000 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള വീടാകും നിര്‍മിച്ചുനല്‍കുക. ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്‌ടപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ എത്രയും വേഗം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. കേരളത്തിന് ഇത്രയും ആഘാതം ഏല്‍പ്പിച്ച മറ്റൊരു ദുരന്തം ഉണ്ടാകില്ല. ഒരു രാത്രിയുടെ മറവിലായിരുന്നു അതു സംഭവിച്ചത്. കനത്ത മഴയില്‍ കുത്തിയൊലിച്ച ഭൂമിക്കടിയില്‍പ്പെട്ടുപോയ പലരെയും കണ്ടെത്താന്‍പോലുമായില്ല. പ്രകൃതിദുരന്തം ബാക്കിവച്ച ജീവനുകളുടെ പുനരധിവാസം സഹജീവികളുടെ ഉത്തരവാദിത്വമാണ്. കടുത്ത പ്രതിസന്ധികളില്‍ രക്ഷാകരം........
© Mangalam
