ജനങ്ങളെ വിഡ്‌ഢികളാക്കുന്ന കൊടകര കുഴല്‍പ്പണക്കേസ്
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇ.ഡി. എന്നാല്‍ ബി.ജെ.പിയുടെ വെറും രാഷ്‌ട്രീയ ചട്ടുകമാണെന്ന് ഏതാണ്ട് മുഴുവന്‍ മലയാളികള്‍ക്കും ബോധ്യം വന്നിട്ടുണ്ടാവണം. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബി.ജെ.പി. കേരളത്തിലേക്കു പതിവ് ആളുകളെവച്ച് കൊണ്ടുവന്ന പണത്തില്‍പ്പെട്ട 356 കോടി രൂപയാണ് കൊടകരയില്‍വച്ച് കൊള്ള ചെയ്യപ്പെട്ടെന്ന കാര്യം കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി കുറ്റപത്രം കൊടുക്കുന്നതിനും മുമ്പേ കേരളത്തിലെ സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ഇത് പതിവുപോലെ ഇലക്ഷന് ചെലവഴിക്കാന്‍ കൊണ്ടുവന്ന പണം ആണെന്നു മനസിലായിരുന്നു.
ബി.ജെ.പിക്ക് കേന്ദ്രത്തില്‍ മൂന്നാം ടേം ഭരണം നേടിക്കൊടുത്തതും ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണം ലഭിക്കാനിടയാക്കിയതും ഇ.ഡിയാണെന്നും പറയുന്നതില്‍ ഒട്ടും അതിശയോക്‌തി തോന്നേണ്ടതില്ല.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും തടയാനുമായി 1966-ല്‍ കേന്ദ്ര ധനവകുപ്പിനു കീഴില്‍ രൂപവല്‍ക്കൃതമായ ഏജന്‍സിയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ്. ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്, 1999 ഫ്രെമി പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്‌ട് 2002 (പി.എം.എല്‍.എ.) എന്നീ നിയമങ്ങള്‍ക്കു കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇ.ഡിയുടെ ചുമതല. പി.എം.എല്‍.എ. അഥവാ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അറസ്‌റ്റു ചെയ്യുവാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനുമുള്ള അധികാരം ലഭിച്ചപ്പോള്‍ ഫലത്തില്‍ സി.ബി.ഐയേക്കാള്‍ കൂടുതല്‍ പവര്‍ ഇ.ഡിയായി.
എങ്കിലും ഡോ. മന്‍മോഹന്‍സിങ് നയിച്ച യു.പി.എ. ഭരിച്ച 2004-2014 കാലത്ത് ഇ.ഡി. ഒരു സ്വതന്ത്ര ഏജന്‍സിയെന്നപോലെയാണ് പ്രവര്‍ത്തിച്ചത്. ആ പത്തുവര്‍ഷം ഇ.ഡി. കേസ് എടുത്തത് വെറും 26 രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരേ മാത്രമാണ്. ഇവരില്‍ 14 പേര്‍ (54 ശതമാനം) മാത്രമാണ് അന്നത്തെ പ്രതിവര്‍ഷ പാര്‍ട്ടികളിലുണ്ടായിരുന്നവര്‍?
ഇനി, നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷമുള്ള 2014 മുതല്‍ 2022വരെയുള്ള ഇ.ഡി. ആക്ഷന്റെ കണക്ക് ഒന്നു പരിശോധിക്കുക. ഈ കാലയളവില്‍ ഇ.ഡി. അന്വേഷണം നേരിട്ടത് 121 രാഷ്‌ട്രീയ നേതാക്കളാണ്. ഇതില്‍ 115 (95 ശതമാനം) പേരും പ്രതിപക്ഷ........
© Mangalam
