ആശ്രിതനിയമനം കാലോചിതമാകണം
ആശ്രിതനിയമനത്തിനുള്ള വ്യവസ്‌ഥകള്‍ പരിഷ്‌കരിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതാര്‍ഹമായി. എന്നാല്‍, ജീവനക്കാരന്റെ മരണസമയത്ത് ആശ്രിതനായ കുട്ടിക്ക് 13 വയസ് തികഞ്ഞിരിക്കണമെന്ന നിബന്ധന മാറ്റണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിട്ടുണ്ട്.
പുതുക്കിയ വ്യവസ്‌ഥകള്‍ അടിസ്‌ഥാനപ്പെടുത്തിയുള്ള ചര്‍ച്ച പുരോഗമിക്കുമ്പോള്‍തന്നെ ആശ്രിതനിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യവസ്‌ഥകള്‍ കുറ്റമറ്റതാക്കുന്നതിനൊപ്പം നിയമനത്തിനു വേണ്ടിവരുന്ന കാലയളവിലെ താമസം ഒഴിവാക്കാനുമായാല്‍മാത്രമേ പൂര്‍ണ പ്രയോജനം ആശ്രിതര്‍ക്കു ലഭിക്കുകയുള്ളൂ. നിലവില്‍ പലര്‍ക്കും നിയമനം നല്‍കാനാവാത്ത സ്‌ഥിതിയും സംസ്‌ഥാനത്തുണ്ടെന്നതു പോരായ്‌മയാണ്.
പുതുക്കിയ വ്യവസ്‌ഥകള്‍ പ്രകാരം ഒഴിവുകളെല്ലാം കോമണ്‍ പൂളിലേക്കു മാറ്റും. സംസ്‌ഥാന സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ........
© Mangalam
