എം.പിമാരുടെ ശമ്പള വര്‍ധനയ്‌ക്കു പിന്നില്‍
പാര്‍ലമെന്റ് അംഗങ്ങളുടെയും മുന്‍ എം.പിമാരുടെയും ശമ്പളം, ബത്തകള്‍, പെന്‍ഷന്‍ എന്നിവയില്‍ 24% വര്‍ധന പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിന്റെ വിജ്‌ഞാപനം, പൊതുജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിജ്‌ഞാപന പ്രകാരം 2023 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷം രൂപയായി പരിഷ്‌കരിച്ചു. എം.പിമാര്‍ അവരുടെ ശമ്പള പാക്കേജ് തീരുമാനിക്കരുതെന്നും അത്തരം കാര്യങ്ങളില്‍ ശമ്പള കമ്മീഷനെപ്പോലെയുള്ള സംവിധാനം ആയിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അല്ലെങ്കില്‍ കാലാകാലങ്ങളില്‍ ചില തസ്‌തികകള്‍ക്കും റാങ്കുകള്‍ക്കും നല്‍കുന്ന വര്‍ധനയുമായി അത് ബന്ധിപ്പിക്കണമെന്നും 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് എം.പിമാരുടെ ശമ്പള പരിഷ്‌കരണ സംവിധാനം പാര്‍ലമെന്റിന്റെ വിവേചനാധികാര തീരുമാനത്തില്‍നിന്ന് മാറ്റി പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഘടനാപരമായ സംവിധാനത്തിലേക്ക് ക്രമീകരിച്ചത്. 2018ല്‍ ആവിഷ്‌കരിച്ച ഈ സംവിധാനം ശമ്പള പരിഷ്‌കരണത്തിന് ന്യായവും സുതാര്യവുമായ സമീപനം ഉറപ്പാക്കുകയും സാമ്പത്തിക ജാഗ്രത ഉറപ്പാക്കിക്കൊണ്ട് ഏകപക്ഷീയമായ വര്‍ധന തടയുകയും ചെയ്യുന്നു.
ശമ്പള പരിഷ്‌കരണത്തിന് പിന്നിലെ സംവിധാനം
1961ലെ ആദായനികുതി നിയമപ്രകാരം പ്രസിദ്ധീകരിച്ച ചെലവ് പണപ്പെരുപ്പ സൂചിക ഉപയോഗിച്ച്, എം.പിമാരുടെ ശമ്പളത്തെ പണപ്പെരുപ്പവുമായി ബന്ധിപ്പിക്കുന്നതിനായി, 2018ലെ ധനകാര്യ നിയമം പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, ബത്ത, പെന്‍ഷന്‍ എന്നിവ ഭേദഗതി ചെയ്‌തു. ഈ ഭേദഗതിക്ക് മുമ്പ്, ശമ്പള പരിഷ്‌കരണങ്ങള്‍ താല്‍ക്കാലിക അടിസ്‌ഥാനത്തിലാണ് നടത്തിയിരുന്നത്. ഓരോ തവണയും പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നു. ഈ പ്രക്രിയയെ രാഷ്‌ട്രീയവല്‍ക്കരിക്കാനും ശമ്പള ക്രമീകരണത്തിനായി വ്യവസ്‌ഥാപിത സംവിധാനം അവതരിപ്പിക്കാനും ഈ ഭേദഗതി ലക്ഷ്യമിട്ടു.
2018 ലെ ഭേദഗതിക്ക് മുമ്പുള്ള അവസാന പരിഷ്‌കരണം 2010ല്‍........
© Mangalam
