സ്വകാര്യ സര്‍വകലാശാല കാലുകുത്തുമ്പോള്‍
ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്‌പ്പ് എന്ന വിശേഷണത്തോടെയാണ് സ്വകാര്യ സര്‍വകലാശാലാ ബില്‍ കേരളാ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ചൂടേറിയ ചര്‍ച്ചകള്‍ക്കുശേഷം ബില്‍ പാസാക്കിയതോടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തും കാലാനുസൃത മാറ്റങ്ങള്‍ക്കു തുടക്കമാകുകയാണ്. എന്നാല്‍ , വിദ്യാഭ്യാസ മേഖലയ്‌ക്കു പുതിയ പ്രതീക്ഷയാകുമ്പോഴും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതുപോലുള്ള വിഷയങ്ങള്‍ ആശങ്കയായി നിലനില്‍ക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്കു സംസ്‌ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്നതിലൂടെ വിദ്യാഭ്യാസ കച്ചവടമാണ് നടക്കാന്‍ പോകുന്നതെന്ന ഗുരുതര ആരോപണം ഉയരുകയുണ്ടായി. പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിര്‍ദ്ദേശം വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. സാമ്പത്തിക , സാമൂഹിക പിന്നോക്കാവസ്‌ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് ഇളവും സ്‌കോളര്‍ഷിപ്പും നല്‍കണമെന്നായിരുന്നു ഭേദഗതി നിര്‍ദ്ദേശം. സര്‍വകലാശാലകളില്‍ നിയന്ത്രണം ഉറപ്പെന്നു സര്‍ക്കാര്‍ പറയുമ്പോഴും ഫീസ്, പ്രവേശനം, നിയമനം തുടങ്ങിയ വിഷയങ്ങളില്‍ അന്തിമവാക്ക് സ്വകാര്യ........
© Mangalam
