രാസലഹരിക്കൊപ്പം മദ്യവ്യാപനവും തടയണം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്‌ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതി ശക്‌തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന ഉന്നതതല യോഗ തീരുമാനം ആശ്വാസകരമാണ്. ഏതു തീരുമാനവും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിലാണ് വിജയം കുടികൊള്ളുന്നത്.
താങ്കളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം ഇത്തരുണത്തില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
'മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ശക്‌തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്‌ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്‌ഥാനത്തിന് രൂപം നല്‍കും. ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്‌ഥാപിക്കും. മദ്യവര്‍ജന സമിതിയുമായുള്ള സഹകരണം ശക്‌തിപ്പെടുത്തും.
മദ്യംപോലെ സാമൂഹ്യ ഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരേ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും.'
ആ തെരഞ്ഞെടുപ്പു വേളയില്‍ ഇതെല്ലാം പ്രചരിപ്പിച്ചത് അക്കാലത്ത് കേരളത്തില്‍ കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കാലത്താണെന്നോര്‍ക്കണം.
പരിപാവനമായ ഈ തെരഞ്ഞെടുപ്പു വാഗ്‌ദാനം അര്‍ഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് കേരളത്തെ വലിയ സാമൂഹ്യദുരന്തത്തിലേക്ക് തള്ളിവിടുന്ന ആപല്‍ക്കരമായ മദ്യവ്യാപനവും കഞ്ചാവ്, മയക്കുമരുന്ന്, രാസമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ വിതരണ-വ്യാപന ശൃംഖലകള്‍ അതീവ ഭീകരമായി ശക്‌തിപ്പെടുന്ന ദുരവസ്‌ഥയും ഉണ്ടാകുമായിരുന്നില്ല.
നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് വാഗ്‌ദാനം സമ്പൂര്‍ണമായി കാറ്റില്‍പറത്തി നേരേ എതിര്‍ദിശയിലേക്ക് നീങ്ങുകയും കേരളത്തില്‍ സമ്പൂര്‍ണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി നടപ്പാക്കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്‌തത്.
ഇതിന്റെയെല്ലാം ഫലമായി ഇപ്പോള്‍ സംസ്‌ഥാനത്ത് ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. അനുവദിക്കപ്പെടുന്ന ബാറുകളുടെ എണ്ണം കൃത്യമായി എക്‌സൈസ് വെബ്‌സൈറ്റില്‍ കാണിക്കാത്തതുകൊണ്ട് ഇപ്പോഴും അനുവദിച്ചുകൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ വന്നിരിക്കുകയാണ്. സുതാര്യമാക്കേണ്ട സര്‍ക്കാര്‍ നടപടികള്‍ ഇക്കാര്യത്തില്‍ അതീവ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകുന്ന കുറ്റകരമായ അവസ്‌ഥയിലെത്തിയിരിക്കുകയാണ്. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍ വ്യാപകമായി നിലവിലുള്ള........
© Mangalam
