ജുഡീഷ്യറിയിലെ കറയകറ്റണം
ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്‌ജിയായ യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്നുള്ള സ്‌റ്റോര്‍ മുറിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം ഇന്ത്യയിലെ നീതിന്യായ വ്യവസ്‌ഥയെ ആകെ ഞെട്ടിച്ചതാണ്. സാധാരണ ജനങ്ങള്‍ അവസാന പ്രതീക്ഷ വയ്‌ക്കുന്ന ഒരിടമാണ് കോടതി. നീതിദേവത വസിക്കുന്ന കോടതികളില്‍ അനിതിയുടെ ദേവന്മാര്‍ വാഴുന്നുവോ എന്നു സംശയം ജനിപ്പിക്കുന്നതായിരുന്നു ഈ സംഭവം. ജനങ്ങള്‍ ജുഡീഷ്യറിയില്‍ പ്രതീക്ഷ വയ്‌ക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. നീതി നടപ്പാക്കാനും നിയമവാഴ്‌ച ഉറപ്പുവരുത്താനും ജുഡീഷ്യറിക്ക് കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. നിയമപരമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍ കോടതികളെ സമീപിക്കുന്നത്. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനുള്ള അവസാനത്തെ ആശ്രയമാണ് ജുഡീഷ്യറി. ഭരണകൂടം, ഉദ്യോഗസ്‌ഥര്‍, രാഷ്‌ട്രീയക്കാര്‍ എന്നിവരില്‍ നിന്നു നീതി നിഷേധിക്കപ്പെടുമ്പോള്‍ സാധാരണക്കാര്‍ക്ക് കോടതികളെ സമീപിക്കാവുന്നതാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്ക് കഴിയുമെന്നും, ജുഡീഷ്യറി സ്വതന്ത്രമായ ഒരു സംവിധാനമാണെന്നുമുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍, ഭരണകൂടം, ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ ഇടപെടലുകളില്ലാതെ നീതി നടപ്പാക്കാന്‍ ജുഡീഷ്യറിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇതെല്ലാം അസ്‌ഥാനത്താക്കാന്‍ പോന്നതാണ് ഡല്‍ഹിയില്‍ നടന്നത്.
മാര്‍ച്ച് 14ന് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിച്ചത് കെടുത്താന്‍ എത്തിയ........
© Mangalam
