menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

അപാര്‍ ഐ.ഡി: വിദ്യാഭ്യാസ വിപ്ലവം

9 0
27.03.2025

വണ്‍ നേഷന്‍, വണ്‍ സ്‌റ്റുഡന്റ്‌ ഐ.ഡി. എന്ന നയരൂപീകരണത്തിന്റെ പ്രായോഗികതയെന്നോണം രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളുടെയും അക്കാദമിക്‌ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും ട്രാക്ക്‌ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഐഡന്റിറ്റിയാണ്‌ അജഅഅഞ കഉ (അൗീോമലേറ ജലൃാമിലി േഅരമറലാശര അരരീൗി േഞലഴശേെൃ്യ). നമ്മുടെ രാജ്യത്തെ ആളുകളുടെ മുഴുവന്‍ വിവരങ്ങളുടെയും ഡിജിറ്റല്‍ ശേഖരമായ ആധാര്‍ കാര്‍ഡിനു സമാനമായി അഖിലേന്ത്യാ തലത്തില്‍ തയാറാക്കിയ 12 അക്ക തിരിച്ചറിയല്‍ നമ്പറാണ്‌ അപാര്‍ ഐഡന്റിറ്റി. മുഴുവന്‍ എന്‍ട്രന്‍സ്‌ അപേക്ഷകള്‍ക്കും പ്രഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനും ബിരുദ -ബിരുദാനന്തര ബിരുദ-ഗവേഷണ ബിരുദ അപേക്ഷകള്‍ക്കും അപാര്‍ ഐ.ഡി. ഭാവിയില്‍ നിര്‍ബന്ധമാകാനിടയുണ്ട്‌. അതായത്‌, ഏതെങ്കിലും മത്സര പരീക്ഷയുടെയോ പ്രവേശന പരീക്ഷയുടെയോ അപേക്ഷാ പ്രക്രിയയില്‍ അപാര്‍ ഐഡന്റിറ്റി ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അതു നല്‍കേണ്ടിവരും.
അപാര്‍ ഐഡന്റിറ്റി എന്തിന്‌?
-വിദ്യാര്‍ഥികളുടെ വിവിധ അക്കാദമിക്‌ രേഖകളുടെ വിവരങ്ങള്‍, വിവിധ സമയങ്ങളില്‍ അവര്‍ക്കു........

© Mangalam