ഗീതയും സുനിതയും
സുനിതാ വില്യംസും കൂട്ടുകാരനും സമ്പൂര്‍ണ സോഷ്യലിസ്‌റ്റ് ലോകമായ ബാഹ്യാകാശത്തുനിന്ന് രാഹുകാലത്തിനുമുമ്പേ കറക്‌ടായി കടലില്‍ ലാന്‍ഡു ചെയ്‌തത് നമ്മളല്ലാവരും കണ്ടതാണ്.
ഇതോടെ ചാനലുകളും പത്രങ്ങളും സോഷ്യല്‍മീഡയയും മറ്റും ഇവരെ സ്വര്‍ഗജാതരായി വാഴ്‌ത്തിപ്പാടുകയും വാഴ്‌ത്തപ്പെട്ടവരാക്കുകയും ചെയ്‌തു. സുനിത എന്ന ഈ സുകന്യ കറതീര്‍ന്ന ഭക്‌തമീരയാണെന്നും ചിലര്‍ പറഞ്ഞു. ബാഹ്യാകാശക്കപ്പലില്‍ ഭഗവദ്‌ഗീത പാരായണം ചെയ്‌താണത്രെ ഈ കുറൂരമ്മ കഴിഞ്ഞുകൂടിയിരുന്നത്!
അത് സത്യമാണെങ്കിലും അല്ലെങ്കിലും ഈ ഉലകത്തില്‍ ആദ്യമായി ബാഹ്യാകാശയാത്ര നടത്തി തിരിച്ചുവന്നത് ഗീതയുടെ കാരണഭൂതന്മാരായ ശ്രീകൃഷ്‌ണനും അര്‍ജുനനുമല്ലേ?
'സന്താനഗാപാലം' കഥ വായിച്ചാലും ഇതേപേരിലുള്ള കഥകളി കണ്ടാലും അങ്ങനെയാണ് നമുക്കു തോന്നുക. മേല്‍പറഞ്ഞ കഥകളിയിലെ രംഗങ്ങള്‍ ഒന്നോര്‍ത്തുനോക്കുവിന്‍!
കൃഷ്‌ണാര്‍ജുനന്മാരുടെ വൈകുണ്‌ഠയാത്ര
പെട്ടെന്നുപറഞ്ഞാല്‍ ഒരു ശാസ്‌ത്രനോവലിന്റെ മണമുള്ള പുരാതനസ്‌റ്റോറിയുടെ ഏകദേശരൂപം ഇതാണ്:
മഹാഭാരതയുദ്ധം കഴിഞ്ഞു. കുരുക്ഷേത്രഭൂമിയിലെ കൂലിപ്പട്ടാളക്കാരെല്ലാം ലീവെടുത്ത് അവരവരുടെ അച്ചിവീടുകളിലേക്ക് മടങ്ങി.
ഗ്രേറ്റ് വേള്‍ഡ് വാര്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്‌ക്കാന്‍ ഗ്രേറ്റ് വാള്‍ താഴെവച്ച് അര്‍ജുനനും ശ്രീകൃഷ്‌ണനും ദ്വാരകയില്‍ നേരമ്പോക്കുകള്‍ക്ക് വട്ടംകൂട്ടുകയായിരുന്നു.
അപ്പോഴതാ, ഒരു ബ്രാഹ്‌മണന്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പുപോലെ അവിടെ എത്തുന്നു! അദ്ദേഹത്തിന്റെ കൈയില്‍ സ്വന്തം കുഞ്ഞിന്റെ........
© Mangalam
