വന്യമൃഗ ഭീഷണി: സാധാരണക്കാരെ ആര് സംരക്ഷിക്കും?
2023ലെ ഇന്ത്യന്‍ സ്‌റ്റേറ്റ് ഓഫ് ഫോറസ്‌റ്റ് റിപ്പോര്‍ട്ട് പ്രകാരം വനവിസ്‌തൃതിയുടെ കാര്യത്തില്‍ രാജ്യത്തു ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ സംസ്‌ഥാനമാണു കേരളം. ഇതില്‍നിന്നും ഒരു കാര്യം വ്യക്‌തം. വനസംരക്ഷണത്തില്‍ വലിയ പ്രതിബദ്ധത കാണിക്കുന്ന ജനതയാണു കേരളത്തിലുള്ളത്. ഇതിനു പകരം നല്‍കേണ്ടത് സ്വന്തം ജീവനാണെന്നു മാത്രം. 2016 മുതല്‍ 2025 ജനുവരി വരെ ജനവാസ മേഖലയിലെ വന്യജീവി ആക്രമണങ്ങളില്‍ ഏകദേശം 1000 മനുഷ്യ ജീവനുകളാണു പൊലിഞ്ഞത്. ആരാണ് ഇതിനുത്തരവാദി? ഇവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം നല്‍കും? കേന്ദ്രമോ അതോ സംസ്‌ഥാനമോ?
വന്യമൃഗങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ എതിരഭിപ്രായമില്ല പക്ഷേ അതു വനത്തിലാകണമെന്നുമാത്രം. സ്വന്തം ആവാസ വ്യവസ്‌ഥയില്‍നിന്നു പുറത്തുകടന്നു ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കണം. ഇതിനായി നിലവിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ മാറ്റം കൊണ്ടുവരണം. ഒപ്പം സംസ്‌ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടലും, ഇച്‌ഛാശക്‌തിയുള്ള ഉദ്യോഗസ്‌ഥരുമുണ്ടെങ്കില്‍ മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതിനു പകരം പരസ്‌പരം പഴിചാരുന്ന പ്രവണതയാണു കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ കാണിച്ചുവരുന്നത്.
ഈ വിഷയം ലോക്‌സഭയ്‌ക്കകത്തും പുറത്തും നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമധികം വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും, ടൈഗര്‍ റിസേര്‍വും, സംരക്ഷിത വനവുമുള്ള ലോക്‌സഭാ മണ്‌ഡലത്തിലെ ജനപ്രതിനിധിയാണു ഞാന്‍. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. വനാതിര്‍ത്തി കടന്നു കാര്‍ഷിക മേഖലയില്‍ എത്തിച്ചേരുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നു നിര്‍ദേശിച്ചും, ഇരകളാകുന്ന മനുഷ്യര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നിയമപരമായി ഉറപ്പാക്കുന്നതിനും വേണ്ടി രണ്ടു സ്വകാര്യ ബില്ലുകളാണ് ഞാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
1972ലെ വന്യ ജീവി സംരക്ഷണ നിയമമാണു പ്രശ്‌നപരിഹാരത്തിനു പ്രധാന തടസമെന്നാണു സംസ്‌ഥാന സര്‍ക്കാരിന്റെ വാദം. ആ വാദത്തില്‍ കഴമ്പില്ലെന്നും നിയമത്തിലെ വ്യവസ്‌ഥകള്‍ സംസ്‌ഥാനം ഫലപ്രദമായി ഉപയോഗിക്കാത്തതാണു പ്രശ്‌നമെന്നുമാണു കേന്ദ്രം പറയുന്നത്. ഇതിനിടയില്‍ നിയമതടസങ്ങളും കണ്ടില്ലെന്നു നടിക്കാനാകില്ല. വയനാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ആനയെ കൊല്ലാനോ പിടികൂടാനോ ജില്ലാ കലക്‌ടര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയും, അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളുമെല്ലാം അടുത്തകാലത്ത് നാം കണ്ടതാണ്. എങ്കിലും 11ാം വകുപ്പിന്റെ സാധ്യതകള്‍ കോടതി തന്നെ സൂചിപ്പിക്കുന്നുമുണ്ട്. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ലോക്‌സഭയില്‍ എനിക്ക് തന്ന മറുപടിയില്‍ ഇതു വ്യക്‌തമാക്കിയിട്ടുണ്ടുതാനും.
11ാം വകുപ്പ് ദുര്‍ബലമോ?
1972 ലെ വന്യജീവി........
© Mangalam
