പുതുതലമുറ നായകന്‍
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി രാജ്യം ഭരിക്കുന്ന ബി.ജെ.പി കേരളത്തില്‍ മുഖം മിനുക്കാന്‍ തീരുമാനമെടുത്തിരിക്കുന്നു. നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ സംസ്‌ഥാനത്തിന്റെ ചുമതല ഏല്‍പ്പിക്കാനുള്ള തീരുമാനമാണു ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. നിര്‍ണായകവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സര്‍ജിക്കല്‍ സ്‌ൈട്രക്ക് എന്നു പറയാവുന്നതുമായ നീക്കമായി ഇതിനെ വിശേഷിപ്പിക്കാം.
പുതിയ അധ്യക്ഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് ഉണ്ടാകുക. രാജീവ് ചന്ദ്രശേഖറിന്റെ നിയമനം അപ്രതീക്ഷിതമാണെങ്കിലും പാര്‍ട്ടിയിലും പുറത്തും പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നത് ബി.ജെ.പിക്ക് ആത്മവിശ്വാസമേകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രന്‍ തുടര്‍ന്നേക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. സുരേന്ദ്രനെ മാറ്റി നിര്‍ത്തിയാല്‍ മുതിര്‍ന്ന നേതാവ് എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം സംസ്‌ഥാനത്തു നിന്നുള്ള അര ഡസനോളം നേതാക്കള്‍ സാധ്യത പട്ടികയില്‍........
© Mangalam
