നിര്‍മാതാക്കളുടെ കണക്കുപറച്ചില്‍
തുടര്‍ച്ചയായ രണ്ടാം മാസവും മലയാള സിനിമകളുടെ ലാഭനഷ്‌ടക്കണക്കുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നു. ഫെബ്രുവരിയില്‍ റിലീസ് ചെയ്‌തതില്‍ പതിനൊന്നും നഷ്‌ടമെന്നാണു കേരളാ ഫിലിം പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ടിലുള്ളത്. എല്ലാ സിനിമകള്‍ക്കുമായി 75 കോടി രൂപ മുതല്‍മുടക്കിയതില്‍ തിയറ്ററില്‍നിന്നുള്ള വരുമാനം 23.5 കോടി രൂപമാത്രമാണ്. 53 കോടി രൂപയുടെ നഷ്‌ടം മലയാള സിനിമാ വ്യവസായത്തിനു സംഭവിച്ചതായി കണക്കുകള്‍ പറയുന്നു.
ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചു നിര്‍മിച്ച 'ലവ് ഡെയ്‌ല്‍ ' എന്ന ചിത്രം തിയറ്ററില്‍നിന്നു നേടിയതു പതിനായിരം രൂപ മാത്രമാണത്രേ. നേരത്തേ, ജനുവരിയില്‍ റിലീസ് ചെയ്‌ത ചിത്രങ്ങളുടെ കണക്കും ഇത്തരത്തില്‍ പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. ജനുവരിയില്‍ 28 സിനിമകള്‍ തിയറ്ററിലെത്തിയപ്പോള്‍ 110 കോടി രൂപയുടെ നഷ്‌ടമാണ് നിര്‍മാതാക്കള്‍ കണക്കാക്കിയത്.
നിര്‍മാതാക്കളുടെ ഇത്തരത്തിലുള്ള കണക്കുപറച്ചില്‍ മലയാള സിനിമയ്‌ക്ക് എന്തു ഗുണമാണ് യഥാര്‍ഥത്തില്‍ നല്‍കുന്നത്? മലയാള സിനിമാ വ്യവസായം കനത്ത നഷ്‌ടത്തിലാണെന്നു പ്രേക്ഷകരെയും നിര്‍മാതാക്കളുടെ നീക്കത്തിനെതിരേ നില്‍ക്കുന്ന സിനിമാ........
© Mangalam
