ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ വിപ്ലവം: വളര്‍ന്നുവരുന്ന ഉപഭോക്‌തൃ ശക്‌തികേന്ദ്രത്തിന്റെ ഗാഥ
ഒരു ദശാബ്‌ദം മുമ്പ്, ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 125 കോടിയായിരുന്നു. ഉപഭോക്‌തൃചെലവ്, പ്രധാനമായും, ആഗ്രഹത്തേക്കാളുപരി ആവശ്യകതയാല്‍ നയിക്കപ്പെട്ടു. ആഘോഷവേളകള്‍ക്കുള്ള പുതിയ വസ്‌ത്രങ്ങള്‍, ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്‌ത ചെലവുകള്‍, പണം ചെലവഴിക്കുന്നതിനു പകരം സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ശീലങ്ങള്‍ പ്രവചനാത്മകമായിരുന്നു. ആഡംബര ബ്രാന്‍ഡുകളില്‍നിന്നു സാധാരണ കുടുംബങ്ങള്‍ അകലം പാലിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഫാഷന്‍ വരേണ്യവര്‍ഗത്തില്‍ മാത്രം ഒതുങ്ങി. എന്നാല്‍, ഇന്ന് 142 കോടി ജനസംഖ്യയും വളര്‍ന്നുവരുന്ന മധ്യവര്‍ഗവും ഉള്ളതിനാല്‍, അതേ കുടുംബം ആത്മവിശ്വാസത്തോടെ ഉയര്‍ന്ന നിലവാരമുള്ള വ്യാപാര സ്‌ഥാപനങ്ങളിലേക്കു കടന്നുവരികയും, അതോടൊപ്പം ഓണ്‍ലൈനില്‍ സുഗമമായി സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. ഒപ്പം, ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യ ഇപ്പോള്‍ വളരുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു.
വര്‍ധിക്കുന്ന വാങ്ങല്‍ ശേഷി, വികസിക്കുന്ന ഉപഭോക്‌തൃമനോഭാവം, സാര്‍വത്രിക ഡിജിറ്റല്‍ കണക്‌ടിവിറ്റി എന്നീ മൂന്നു പ്രധാന സ്‌തംഭങ്ങളാണ് ഈ മാറ്റത്തിനു കരുത്തേകുന്നത്. വര്‍ധിച്ചുവരുന്ന വരുമാനം, ഗവണ്‍മെന്റിന്റെ പിന്തുണയുള്ള ഉത്‌പാദനസംരംഭങ്ങള്‍, ഡിജിറ്റലായി ശാക്‌തീകരിക്കപ്പെട്ട ഇന്ത്യ എന്നിവയാല്‍ സാമ്പത്തിക പരിവര്‍ത്തനം ശ്രദ്ധേയമാണ്. 2020ല്‍ ആരംഭിച്ച 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കാഴ്‌ചപ്പാട് സ്വയം പര്യാപ്‌തതയ്‌ക്ക് അടിത്തറ പാകി. ഉത്‌പാദനബന്ധിത ആനുകൂല്യ (പി.എല്‍.ഐ.) പദ്ധതിയും പി.എം. മിത്ര ടെക്‌സ്റ്റൈല്‍ പാര്‍ക്കുകളും ഇതിനു കൂടുതല്‍ കരുത്തേകി. ഉത്‌പാദനം കുതിച്ചുയര്‍ന്നപ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. അതോടൊപ്പം, നികുതിക്കുശേഷം ബാക്കിവരുന്ന വരുമാനത്തിലെ വര്‍ധനയും ഇന്ത്യക്കാരുടെ ചെലവഴിക്കല്‍ രീതിയെ മാറ്റിമറിച്ചു. ടെക്‌സ്റ്റൈല്‍ മേഖലയെ സുവര്‍ണകാലഘട്ടത്തിലേക്കു നയിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ വളര്‍ച്ചാഗാഥയുടെ കരുത്തുറ്റ ഭാഗമാണ് ഇപ്പോള്‍ ഉപഭോഗം.
ശാക്‌തീകരിക്കപ്പെട്ട ഇന്ത്യ - ആത്മവിശ്വാസമാര്‍ന്നതും നിര്‍ഭയവും വികസനകാംക്ഷിയും
വര്‍ഷങ്ങളോളം, വികസനമോഹങ്ങള്‍ക്ക് അപ്പുറമായിരുന്നു യാഥാര്‍ഥ്യം. ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വലിയ സ്വപ്‌നങ്ങള്‍ കാണുകയും ചെയ്‌തു. പക്ഷേ, അവസരങ്ങള്‍ കൈയെത്തിപ്പിടിക്കുന്നതിനും അപ്പുറമായിരുന്നു. പിന്നീടുള്ള ഒരു ദശാബ്‌ദക്കാലത്തെ നയാധിഷ്‌ഠിത മാറ്റം ഉല്‍ക്കര്‍ഷേച്‌ഛയെ നേട്ടമാക്കി മാറ്റി. അടിസ്‌ഥാനസൗകര്യങ്ങള്‍ വികസിച്ചു;ഡിജിറ്റല്‍ ഇന്ത്യ........
© Mangalam
