പൊന്നാണെങ്കിലും പൊള്ളുമ്പോള്‍
സ്വര്‍ണവില ഉയരുമ്പോഴെല്ലാം കടുത്ത ആശങ്കയിലാകുന്ന സമൂഹമാണു കേരളത്തിലേത്. മലയാളിയുടെ സ്വര്‍ണഭ്രമത്തിനും വിവാഹ ആവശ്യങ്ങള്‍ക്കുള്ള കരുതിവയ്‌ക്കലിനും ഇപ്പോഴും കുറവൊന്നുമില്ല. ഈയൊരു സാഹചര്യത്തില്‍ സ്വര്‍ണവില പിടിവിട്ട് മുകളിലേക്കു കുതിക്കുന്നതിനൊപ്പം കത്തിക്കാളുകയാണു പലരുടേയും മനസുകളും. സാധാരണക്കാരുടെ സ്വര്‍ണ സ്വപ്‌നങ്ങളെ മാത്രമല്ല, സ്വര്‍ണ വ്യാപാരികളേയും കടുത്ത ആശങ്കയിലാക്കുന്ന രീതിയിലാണു സ്വര്‍ണത്തിന്റെ വില റോക്കറ്റ് വേഗത്തില്‍ കുതിച്ചു കയറുന്നത്.
രാജ്യാന്തര സ്വര്‍ണവില ഇന്നലെ ഔണ്‍സിന് 3,055. 61 ഡോളര്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തിയതോടെ കേരളത്തിലും റെക്കോഡ് വിലവര്‍ധനയുണ്ടായി. ഇന്നലെ കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8310 രൂപയും പവന് 66,480 രൂപയുമായിരുന്നു. സ്വര്‍ണവില സര്‍വകാല റെക്കോഡിലെന്നു പറഞ്ഞുതീരും മുമ്പേ വീണ്ടും കയറുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു പവന്‍ ആഭരണത്തിനു കേരളത്തില്‍ 71,000 രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ടിവരും. ജി.എസ്.ടി, ഹോള്‍മാര്‍ക്കു ചാര്‍ജ്, പണിക്കൂലി എന്നിവയെല്ലാം കൂടി ചേരുന്നതോടെ ആഭരണം വാങ്ങാന്‍ എത്തുന്നവരുടെ കണക്കുകൂട്ടല്‍ പൂര്‍ണമായും തെറ്റുകയായി. ആഗോള സാഹചര്യം പൂര്‍ണമായും........
© Mangalam
