ഇന്ന് അശ്വതി പൂജ; നിയോഗത്തിന്റെ 24-ാം വര്‍ഷത്തില്‍ രവീന്ദ്രനാഥ അടികള്‍
നിയോഗങ്ങൾ ഓരോന്നായി സംഭവിക്കുന്നു. വീണ്ടും അതു തന്നെ ആവർത്തിക്കുന്നു. എല്ലാം അപൂർണ്ണമാണ്; ഈശ്വരനൊഴികെയെല്ലാം. അങ്ങിനെ പറയുന്നതാകും ശരി. ഇതു തന്നെയാണ് തന്റെ ജീവിതത്തിലെ സത്യവും തുടർച്ചയും. ഇരുപത്തിനാലാമത്തെ വർഷവും നിയോഗമായി അശ്വതി പൂജ നിർവ്വഹിക്കാനൊരുങ്ങും മുമ്പ് ഗുരുവായൂർ കുരഞ്ഞിയൂരിലെ മഠത്തിൽ തറവാട്ടിലിരുന്ന് തന്റെ ജീവിതത്താളുകളിലൂടെ ഒന്നു കണ്ണോടിക്കുകയാണ് കൊടുങ്ങല്ലൂരിലെ മേൽശാന്തി രവീന്ദ്രനാഥ അടികൾ .
? ഇന്ന് അശ്വതി പൂജയാണല്ലോ. വിശേഷാൽ പൂജാപ്രത്യേകതകളെക്കുറിച്ച് കൊടുങ്ങല്ലൂർ ഭക്തരായ വായനക്കാർക്കെന്തെങ്കിലും ..
ഇത് രണ്ടു മഠത്തിലെ കാരണവൻമാരായ മേൽശാന്തിമാർ മാത്രമിരുന്ന് അടച്ചിട്ട ശ്രീകോവിലിനകത്ത് ചെയ്യുന്ന പൂജയാണ്. എനിക്ക് പുറമെ മേൽശാന്തിയായ കുന്നത്തുമഠത്തിൽ പരമേശ്വര അടികളും പൂജയ്ക്കായുണ്ടാകും. പൂജകഴിഞ്ഞ് പട്ടു കുട നിവർത്തുന്നത് വരെ ക്ഷേത്ര പരിസരത്ത് ഭക്തർക്കു പോലും പ്രവേശനം നിഷിദ്ധമാണ്. ഈ വേളയിൽ ക്ഷേത്രാന്തരീക്ഷം പൂർണ നിശബ്ദതയിലാകും.
ആടയാഭരണങ്ങളില്ലാതെനിൽക്കുന്ന ദേവിക്കാണ് പൂജ കഴിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്... അന്ന് പൂജയ്ക്കെടുക്കുന്ന ഒരു പാത്രങ്ങളും മറ്റു പൂജകൾക്ക് പിന്നീട് ഉപയോഗിക്കാറില്ല. പിന്നെ പൂജയ്ക്കായി ഒരു പാട് മുന്നൊരുക്കങ്ങളും വേണ്ടതുണ്ട്. ഏഴ് ദിവസത്തെ കഠിന വ്രതശേഷമേ ശ്രീകോവിലിൽ പ്രവേശിക്കാറുള്ളൂ. അതിൽ ഒരു ദിവസം പൂർണ ശുദ്ധോപവാസമാകും. അത്........
© Mangalam
