‘ജയിലിൽ പിറന്ന സൂപ്പർ ഹിറ്റ് ഗാനമാണത്, പുറത്തിറങ്ങി മാസങ്ങൾക്കകം അദ്ദേഹം ഓർമ്മയായി’
വെളിച്ചമസ്തമിച്ചു. ഇനി ഇരുട്ടാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന കൂരിരുട്ട്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നുന്ന ആ ഘട്ടത്തിൽ ആരെയാണ് നമ്മൾ ആശ്രയിക്കുക? ആരാണ് നമുക്ക് തണലേകുക? ആരും എന്നാണുത്തരം. അതൊരു വ്യക്തിയാകാം. അല്ലെങ്കിൽ ഹൃദയം തൊടുന്ന പുഞ്ചിരിയാകാം. ആശ്വാസം പകരുന്ന വാക്കാകാം. സ്പർശമാകാം. സ്‌നേഹമുള്ള എന്തുമാകാം. പോലീസുദ്യോഗസ്ഥനായ എന്റെ സുഹൃത്ത് ആശ്രയിച്ചത് ഒരു പാട്ടിനെയാണ്. സ്‌നേഹം തുളുമ്പുന്ന, പ്രതീക്ഷാനിർഭരമായ പാട്ട്.
രൺധീർ കപൂർ സംവിധാനം ചെയ്ത 'ധരം കരം' (1975) എന്ന ചിത്രത്തിൽ മജ്രൂഹ് സുൽത്താൻപുരി എഴുതി രാഹുൽ ദേവ് ബർമന്റെ ഈണത്തിൽ മുകേഷ് പാടി അനശ്വരമാക്കിയ ഗാനം. രാജ് കപൂർ എന്ന മഹാനടന്റെ, ചലച്ചിത്രകാരന്റെ ഹൃദയഗീതം. 'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലെല്ലാം ആ പാട്ട് ക്ഷണിക്കാതെ തന്നെ വന്ന് ആശ്ലേഷിക്കാറുണ്ട്; അടുത്ത സുഹൃത്തിന് പോലും നല്കാൻ കഴിയുന്നതിനേക്കാൾ പ്രതീക്ഷയും ആത്മവിശ്വാസവും ധൈര്യവും പകർന്നുകൊണ്ട്.' വായനക്കാരനായി സ്വയം പരിചയപ്പെടുത്തി ഒരു രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയ സംഗീതപ്രേമിയായ സുഹൃത്തിന്റെ വാക്കുകൾ.
അച്ചടക്കനടപടിയ്ക്ക് ഇരയായി ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഒരു ഘട്ടമുണ്ടായിരുന്നു അയാളുടെ ജീവിതത്തിൽ. സ്വന്തം കുടുംബം പോലും കൈവിട്ടുകളയുമെന്ന് തോന്നിയ ഘട്ടം. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല മുന്നിൽ. കയ്യിലൊരു പിസ്റ്റളുമായി മരിക്കാനുള്ള........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Waka Ikeda
Daniel Orenstein
Grant Arthur Gochin
Beth Kuhel