menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

സായൂജ്യത്തിലേക്കുള്ള വഴി ഏതാണ്? | ദൈവദശകത്തിലെ ഗീതാസാരം 07

9 1
sunday

നീയല്ലോ മായയും മായാവിയും മായാവിനോദനും, നീയല്ലോ മായയെ നീക്കി സായുജ്യം നൽകുമാര്യനും, സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീയല്ലോ എന്ന അറിവിൽ എല്ലാം നീ തന്നെ എന്ന ബോധ്യപ്പെടലുണ്ട്. അപ്പോഴും അതെല്ലാം കാണുന്നുമുണ്ട്. ആ കാഴ്ച ഈ പ്രപഞ്ചത്തിന്റെ കാഴ്ചയാണ്.

ഈ പ്രപഞ്ചം ദൃശ്യവത്കരിക്കുന്നതത്രയും മായയാണ്. അനുനിമിഷം പുറപ്പെടുന്നതും തുടരുന്നതും ഒടുങ്ങി മായുന്നതുമായ കാഴ്ചകളുടെ അനുസ്യൂതി. ഈ ഭ്രമക്കാഴ്ചകളെ എല്ലാം കാണിക്കുന്ന മായാവിയുണ്ട്. ആ മായാവി സൃഷ്ടി ജാലങ്ങളിലൂടെ തുടർച്ച തേടുക മാത്രമല്ല, ഈ വിഭ്രമാത്മകതയിൽ വിനോദിക്കുന്നുമുണ്ട്. അദ്വൈതവഴികളിലൂടെ സഞ്ചരിക്കുന്നവന് ഈ മായ തരണം ചെയ്യാതെ വയ്യ. അവിടെ എല്ലാ മായകളേയും നീക്കി സായുജ്യം നൽകാനും ഇതേ ഈശ്വരൻ അനിവാര്യനാണ്. പരമമായ ഈശ്വരന്റെ സാന്നിധ്യം എന്താണ് എന്നും എത്രത്തോളം ആണെന്നുമുള്ള തിരിച്ചറിവു കൂടിയാണത്.

ആ ഈശ്വരൻ ആര്യൻ തന്നെയാണ്. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതും ഇതേ ആര്യൻ തന്നെ. മധ്യേഷ്യയിൽ നിന്ന് ഹിന്ദുക്കുഷ് വഴി ഇന്ത്യയിലേക്ക് കടന്നേറിയവരും അവരുടെ വംശാവലിയുമാണ് ആര്യന്മാർ എന്ന തെറ്റായ ധാരണയിൽ ഈ ആര്യ ശബ്ദത്തെ കാണുക വയ്യ. നിലനിൽക്കുന്ന വിശ്വാസത്തെ ഇല്ലായ്മ ചെയ്ത് പുതിയ വിശ്വാസം സ്ഥാപിക്കുന്നവനാണ് ആര്യൻ. അത് വിശ്വാസത്തിന്റെ സംക്രമണമാണ്. ആര്യന്മാരുടെ അധിനിവേശം എന്നതിനും അപ്പോൾ പുതിയ അർത്ഥവ്യാപ്തി ലഭിക്കുകയായി.

ഉണ്ടായിരുന്ന ഒന്നിനെ മായിച്ച് പുതിയ ഒന്നിനെ പ്രതിഷ്ഠിക്കുന്നതിനാലാണ് ആര്യന് ശ്രേഷ്ഠൻ എന്ന അർത്ഥം കൈവരുന്നത്. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മികച്ചതായാൽ മാത്രമേ പുതിയ ഒന്ന് നിവേശിക്കപ്പെടൂ. അഥവാ നിലനിൽക്കുന്നതിനെ ഉപേക്ഷിച്ച് മനസ്സ് മറ്റൊന്ന് സ്വീകരിക്കണമെങ്കിൽ തീർച്ചയായും പുതിയതിന് മേന്മ വേണമല്ലോ.

ആര്യന്മാരുടെ അധിനിവേശവും അപ്പോൾ മാനസികമായ നിരാസത്തിന്റേയും സ്വീകാരത്തിന്റേയും നില എന്നു വരുന്നു. ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആശയങ്ങളേയും വിശ്വാസങ്ങളേയും പുനർനിർവ്വചിക്കുന്നതെല്ലാം ആര്യമാണ്. ക്രമാനുഗതമായി പുരോഗമിക്കുന്ന സാമൂഹിക വികാസങ്ങളിൽ നവംനവമായി........

© Mathrubhumi